സർക്കാർ ശമ്പളമുള്ള കന്യാസ്ത്രീ, പുരോഹിതരിൽനിന്ന് ആദായ നികുതി ഈടാക്കരുതെന്ന് ഉത്തരവ്
text_fieldsതിരുവനന്തപുരം: സർക്കാർ ശമ്പളമുള്ള കന്യസ്ത്രീകളുടെയും പുരോഹിതരുടെയും ആദായ നികുതി ഈടാക്കേണ്ടതില്ലെന്ന് സർക്കാർ ഉത്തരവ്. ഇവരുടെ ശമ്പളത്തിൽനിന്നോ പെൻഷനിൽനിന്നോ നികുതി ഈടാക്കരുതെന്നാണ് ട്രഷറി ഡയറക്ടറുടെ നിർദേശം.
കന്യാസ്ത്രീകൾ, പുരോഹിതർ എന്നിവരിൽനിന്നും ആദായ നികുതി ഈടാക്കാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ വിവിധ സഭകൾ സുപ്രീംകോടതിയെ സമീപിക്കുകയും വിധി റദ്ദാക്കുകയുമായിരുന്നു.
ഈ സാഹചര്യത്തിലാണ് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നികുതി പിരിക്കേണ്ടതില്ലെന്ന് സർക്കാർ ഉത്തരവ് നൽകിയിരിക്കുന്നത്.
ഭരണഘടനയുടെ 25ാം അനുഛേദ പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിെൻറ ഭാഗമായി ടി.ഡി.എസ് ഇളവ് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വരുമാന നികുതി പിടിക്കാമെന്ന് ൈഹകോടതി ഉത്തരവിട്ടിരുന്നത്. നിയമപ്രകാരം നികുതി ഈടാക്കുന്നത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമല്ലെന്നും സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനുമെന്ന ബൈബിൾ വാക്യം ഉദ്ധരിച്ചായിരുന്നു ഡിവിഷൻബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.
49 അപ്പീൽ ഹരജികൾ തള്ളിയായിരുന്നു കോടതിയുടെ ഉത്തരവ്. ദാരിദ്ര്യം വ്രതമായി സ്വീകരിച്ച സന്യസ്തർ സ്വത്തു സമ്പാദിക്കുന്നില്ലെന്നും അവരുടെ വരുമാനം സന്യസ്ത സഭയിലേക്കാണ് പോകുന്നതെന്നും അതിനാൽ നികുതി ഇൗടാക്കരുതെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, സർക്കാർ ശമ്പളം പറ്റുന്ന വൈദികരെയും കന്യാസ്ത്രീകളെയും സർക്കാർ ജീവനക്കാരായി കണക്കാക്കണമെന്നായിരുന്നു നികുതി വകുപ്പിെൻറ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.