ഓർഡിനൻസ് വന്നശേഷം ക്രമപ്പെടുത്തിയത് 821 അനധികൃത കെട്ടിടങ്ങൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ അനധികൃത കെട്ടിടങ്ങൾ പിഴ ഈടാക്കി ക്രമപ്പെടുത്തുന്നതിനുള്ള ഓർഡിനൻസ് നിലവിൽവന്ന ശേഷം ക്രമപ്പെടുത്തിയത് 821 കെട്ടിടങ്ങൾ. ഭൂമിയുമായി ബന്ധപ്പെട്ട ഒട്ടേറെ സാങ്കേതിക കുരുക്കുകളിൽ പെട്ടുകിടന്നതിനെ തുടർന്ന് സാധുത ലഭിക്കാതെ കിടന്ന കെട്ടിടങ്ങളാണ് കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ ക്രമപ്പെടുത്തി നൽകിയത്.
ഗുരുതര ചട്ടലംഘനമില്ലാത്ത കെട്ടിടങ്ങളുടെ ഉറപ്പ്, സുരക്ഷ എന്നിവ വിലയിരുത്തി ക്രമവത്കരിക്കാനായിരുന്നു സർക്കാർ നിർദേശം. നിശ്ചിത പിഴ ഈടാക്കിയാണ് ഇവ ക്രമപ്പെടുത്തുന്നത്. ഇടുക്കി ജില്ലയിലാണ് കൂടുതൽ കെട്ടിടങ്ങൾ ക്രമപ്പെടുത്തി കരം സ്വീകരിച്ചുതുടങ്ങിയത്. ഇവിടെ ഭൂമിയുമായി ബന്ധപ്പെട്ട വിവിധ സാങ്കേതിക തടസ്സങ്ങളെ തുടർന്ന് അനധികൃതമെന്ന് കണ്ടെത്തിയ 558 കെട്ടിടങ്ങളാണ് ക്രമപ്പെടുത്തിയത്. കോട്ടയം ജില്ലയിൽ 133 കെട്ടിടങ്ങളും ആലപ്പുഴയിൽ 69 എണ്ണവും ക്രമപ്പെടുത്തി. നെൽവയൽ- തണ്ണീർത്തടം അടക്കമുള്ള നിയമങ്ങളുടെ കുരുക്കിൽപെട്ട് കിടന്നവയും ക്രമപ്പെടുത്തിയതിൽ ഉൾപ്പെടുന്നു.
2017 ആഗസ്റ്റ് 31നകം നിർമിച്ച കെട്ടിടങ്ങൾ ക്രമപ്പെടുത്തി നൽകുന്നതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഒരുമാസം മുമ്പ് ചേർന്ന മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ കേരള മുനിസിപ്പാലിറ്റി ആക്ടിെൻറ 407-ാം വകുപ്പും കേരള പഞ്ചായത്തീരാജ് ആക്ടിെൻറ 245 എ, ബി വകുപ്പുകളും ഭേദഗതി ചെയ്യാൻ തീരുമാനിച്ചിരുന്നു. ലഭിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ അതതു തദ്ദേശസ്ഥാപന മേധാവിതന്നെയാണ് സുരക്ഷ ഉറപ്പുവരുത്തി ക്രമപ്പെടുത്തിയ ലൈസൻസ് നൽകുന്നത്. എന്നാൽ, ഗുരുതര കെട്ടിടനിർമാണ ചട്ടം ലംഘിച്ചവ ക്രമപ്പെടുത്താനാകില്ല.
ചില സാങ്കേതിക തടസ്സങ്ങളെ തുടർന്ന് ഇത്തരം വീടുകളിൽ താമസിക്കുന്നവർക്ക് വൈദ്യുതി, വെള്ളം എന്നിവയുടെ കണക്ഷൻ ലഭ്യമാകാത്തതും മറ്റ് ആനുകൂല്യം ലഭ്യമാകാത്ത സാഹചര്യം നിലനിന്നിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് ഒാർഡിനൻസ് പ്രകാരം ഇവ ക്രമപ്പെടുത്തിനൽകാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.