നിക്ഷേപകരുടെ പരാതി പരിഹരിക്കാൻ സംവിധാനം; നിയമ ഭേദഗതി വരുന്നു
text_fieldsതിരുവനന്തപുരം: നിക്ഷേപകരുടെ പരാതികളും ബുദ്ധിമുട്ടുകളും സമയബന്ധിതമായി പരിഹരിക്കുന്നതിന് നിയമം കൊണ്ടുവരാൻ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാന തലത്തിലും ജില്ല തലങ്ങളിലും പരാതി പരിഹാര കമ്മിറ്റികള്‍ രൂപവത്കരിക്കും. സമിതികളുടെ നിയമനം അടിയന്തരമായി നടത്താൻ ഒാർഡിനൻസ് ഇറക്കുന്നതിന് യോഗം ഗവര്‍ണറോട് ശിപാര്‍ശ ചെയ്തു. 2021ലെ കേരള വ്യവസായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകളും വ്യവസായ നഗരപ്രദേശ വികസനവും ഭേദഗതി ഓര്‍ഡിനന്‍സ് എന്നാണ് പേര്.
മറ്റ് പ്രധാന തീരുമാനങ്ങൾ
•കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട് ഒാർഡിനൻസ് കൊണ്ടുവരും.
•അര്‍ബൻ ബാങ്കുകളിലെ വ്യക്തിഗത ഓഹരി പങ്കാളിത്തം അഞ്ച് ശതമാനമായി നിജപ്പെടുത്തുന്ന നിയമ ഭേദഗതി അംഗീകരിച്ചു.
•കേരള ഷോപ്സ് ആൻഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെൻറ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടു.
•2016ലെ പത്താം ശമ്പള കമീഷന് ആനുകൂല്യം സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ 35 തസ്തികളിലെ ജീവനക്കാര്‍ക്കുകൂടി ലഭ്യമാക്കും.
•കുടുംബശ്രീ അംഗങ്ങള്‍ക്ക് റീസര്‍ജൻറ് കേരള ലോണ്‍ സ്കീം (ആര്.കെ.എല്‍.എസ്) മുഖേന അനുവദിച്ച ബാങ്ക് വായ്പയുടെ ഈ വര്‍ഷത്തെ മൂന്നാം ഗഡു പലിശ സബ്സിഡി തുകയായ 75.13 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് മുന്‍കൂറായി കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടര്‍ക്ക് അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.