തച്ചങ്കരി, ശ്രീലേഖ ഉൾപ്പെടെ നാലുപേരെ ഡി.ജി.പിയാക്കാൻ ശിപാർശ
text_fieldsതിരുവനന്തപുരം: ഫയർേഫാഴ്സ് മേധാവി ടോമിൻ ജെ. തച്ചങ്കരി, ജയിൽ മേധാവി ആർ. ശ്രീലേഖ ഉൾപ്പെടെ നാല് പേരെ ഡി.ജി.പിയാക്കാൻ ശിപാർശ. 1987 ബാച്ചിലെ െഎ.പി.എസ് ഉദ്യോഗസ്ഥരായ നാലുപേർക്ക് ഡി.ജി.പി പദവി നൽകാനാണ് സ്ക്രീനിങ് കമ്മിറ്റി ശിപാർശചെയ്തത്. ഇക്കാര്യം അടുത്ത മന്ത്രിസഭ േയാഗം പരിഗണിക്കും. എസ്.പി.ജി ഡയറക്ടർ അരുൺകുമാർ സിൻഹ, സുദേഷ്കുമാർ എന്നിവരാണ് ലിസ്റ്റിലെ മറ്റ് പേരുകൾ. കേന്ദ്രസർക്കാർ അംഗീകരിച്ച നാല് ഡി.ജി.പിമാരും കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഡി.ജി.പി പദവി നൽകിയ നാല് പേരും നിലനിൽക്കെയാണ് ഇവരെക്കൂടി ഡി.ജി.പിയാക്കാൻ ശിപാർശ നൽകിയത്.
നിലവിൽ രണ്ട് കേഡർ ഡി.ജി.പിമാരും രണ്ട് എക്സ്േകഡർ ഡി.ജി.പിമാരുമാണുള്ളത്. ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി ലോക്നാഥ് ബെഹ്റ, െഎ.എം.ജി ഡയറക്ടർ േജക്കബ് തോമസ്, എക്സൈസ് കമീഷണർ ഋഷിരാജ് സിങ്, എ.എൻ. അസ്താന എന്നിവരാണ് കേന്ദ്രം അംഗീകരിച്ച ഡി.ജി.പിമാർ. എന്നാൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ നാല് എ.ഡി.ജി.പിമാർക്ക് ഡി.ജി.പിമാരുടെ ഗ്രേഡ് നൽകിയെങ്കിലും അത് കേന്ദ്രസർക്കാറും യു.പി.എസ്.സിയും അംഗീകരിച്ചിട്ടില്ല. എ. ഹേമചന്ദ്രൻ, മുഹമ്മദ് യാസിൻ, എൻ. ശങ്കർററെഡ്ഡി, രാജേഷ്ദിവാൻ എന്നിവരാണ് ഇവർ. ഡി.ജി.പി തസ്തികയാണെങ്കിലും ഇവർക്ക് എ.ഡി.ജി.പിമാരുടെ ശമ്പളമാണ് നൽകിവരുന്നത്.
ഇപ്പോൾ ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നൽകാൻ ശിപാർശ ചെയ്തിട്ടുള്ള നാല് പേർക്ക് ഇപ്പോൾ നിലവിലുള്ള ഡി.ജി.പിമാരിൽ ആരെങ്കിലും വിരമിക്കുന്ന മുറക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകും. 30 വർഷം പൂർത്തിയാക്കിയ െഎ.എ.എസുകാർക്ക് ചീഫ് സെക്രട്ടറി പദവി നൽകാൻ തീരുമാനിച്ചതിെൻറ തുടർച്ചയായാണ് ഇത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.