ബിയര്‍ നിർമിച്ച് വില്ക്കാൻ ഹോട്ടലുകൾക്ക് അനുമതി നൽകാൻ ശിപാർശ
text_fieldsതിരുവനന്തപുരം: സ്വന്തമായി ബിയര്‍ നിർമിച്ച് വില്ക്കാൻ ഹോട്ടലുകൾക്ക് അനുമതിനൽകുന്ന പദ്ധതിയുമായി എക്സൈസ് വകുപ്പ്. ബാറുകൾ വ്യാപകമായി അനുവദിച്ച പുതിയ മദ്യനയം കടുത്ത എതിർപ്പ് വരുത്തിയതിന് പിന്നാലെയാണ് പുതിയ നിർദേശംകൂടി പരിഗണിക്കുന്നത്. ഇതുസംബന്ധിച്ച് റിപ്പോർട്ട് എക്സൈസ് കമീഷണർ ഋഷിരാജ് സിങ് രണ്ടുദിവസത്തിനകം സർക്കാറിന് നൽകും. യഥേഷ്ടം ബിയർ ഉൽപാദിപ്പിച്ച് വിൽക്കാൻ സാഹചര്യമൊരുക്കുന്നതാണ് ശിപാർശ.
ബംഗളൂരു മാതൃകയിൽ മൈക്രോ ബ്രൂവറികൾ തുടങ്ങാമെന്ന അഭിപ്രായമാണ് എക്സൈസിന്.
മൈക്രോ ബ്രൂവറികളും 24 മണിക്കൂറും പ്രവർത്തിക്കുന്ന പബ്ബുകളും തുടങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പത്തോളം അപേക്ഷകൾ ഹോട്ടലുകളിൽനിന്ന് സർക്കാറിന് ലഭിച്ചിരുന്നു.
ഇതേകുറിച്ച് പരിശോധിക്കാൻ നിർദേശം നൽകിയതിനെ തുടർന്നാണ് എക്സൈസ് റിപ്പോർട്ട് തയാറാക്കിയത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം സര്ക്കാറിേൻറതാകും.
മദ്യനയത്തിനെതിരെ സാമൂഹികസംഘടനകൾ അടക്കം രംഗത്തുവന്നിട്ടും സർക്കാർ നിലപാട് മാറ്റിയിരുന്നില്ല. ഇപ്പോൾ ഗുണനിലവാരം കൂടിയ ബിയർ, കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം എന്നീ സാധ്യതകളാണ് മൈക്രോ ബ്രൂവറി പദ്ധതിയിലൂടെ എക്സൈസ് മുന്നോട്ടുെവക്കുന്നത്. പല വന്‍നഗരങ്ങളിലും നിലവില്‍ ഇത്തരം സംരംഭങ്ങളുണ്ട്.
എക്സൈസ് വകുപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരമൊരു ആശയം മുന്നോട്ടുെവച്ചെങ്കിലും വിവാദങ്ങളെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. കര്‍ണാടക സര്‍ക്കാറിെൻറ മാതൃകയില്‍ ഡീ-അഡിക്ഷന് സെൻററുകള്‍ തുടങ്ങണമെന്നും എക്സൈസ് കമീഷണറുടെ റിപ്പോർട്ടിൽ നിർദേശിക്കുമെന്നാണ് വിവരം. ബിയര്‍ ഉൽപാദിപ്പിക്കാനുള്ള അനുമതി ദുരുപയോഗംചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ഇക്കാര്യംകൂടി പരിഗണിച്ചാവും അന്തിമതീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.