സ്കൂൾ കുട്ടികളിൽ നിന്നും നിർബന്ധിത പിരിവ്; പണം തിരികെ നൽകാൻ ഡി.പി.െഎ നിർേദശം
text_fieldsകാസർകോട്: വിദ്യാർഥികളിൽനിന്നും നിർബന്ധിത പണപ്പിരിവ് നടത്തുന്നതിനെതിരെ ഡി.പി.െഎയുടെ കർശന നിർേദശം. കുട്ടികളിൽ നിന്നോ രക്ഷിതാക്കളിൽ നിന്നോ സ്കൂൾ സംരക്ഷണത്തിന് ഫണ്ട് പിരിച്ചിട്ടുണ്ടെങ്കിൽ അത് തിരിച്ചുനൽകാൻ ജൂലൈ നാലിന് സ്കൂളുകളിലേക്കയച്ച സർക്കുലറിൽ വ്യക്തമാക്കി. പി.ടി.എ ഫണ്ടിനെതിരെ വ്യാപകമായ പരാതി ഡി.പി.െഎക്ക് ലഭിച്ചതിനാലാണ് വീണ്ടും നടപടിയെടുക്കേണ്ടിവരുന്നതെന്ന് സർക്കുലറിൽ പറഞ്ഞു.
എൽ.പി വിഭാഗം കുട്ടികളിൽനിന്ന് പരമാവധി 20 രൂപയും യു.പി വിഭാഗത്തിൽനിന്ന് 50 രൂപയും ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് 100 രൂപയും ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി കുട്ടികളിൽനിന്ന് 400 രൂപയും പിരിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇൗ തുക ഏതെങ്കിലും രക്ഷിതാവിന് നൽകാനാവുന്നില്ലെങ്കിൽ മക്കൾക്ക് പ്രവേശനം നിഷേധിക്കാനും പാടില്ല. ഇതിനുപുറമെ പി.ടി.എ കമ്മിറ്റി അംഗത്വ ഫീസും ഇൗടാക്കാം. ഇത് എൽ.പി വിഭാഗത്തിന് 10ഉം യു.പിക്ക് 25ഉം ഹൈസ്കൂൾ വിഭാഗത്തിന് 50ഉം ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗത്തിന് 100ഉം രൂപയായാണ് തീരുമാനിച്ചത്.
പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപെട്ടവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും അംഗത്വ ഫീസും പി.ടി.എ ഫണ്ടും നൽകേണ്ടതില്ല എന്ന് 2007 ജൂൺ 28ന് സ്കൂളുകൾക്ക് നൽകിയ ഉത്തരവിൽ പറയുന്നുണ്ട്. ഇൗ ഉത്തരവിനെ മറികടന്ന് ഫീസ് അടക്കാൻ നിർബന്ധിച്ചതായി ചൂണ്ടിക്കാണിച്ച് ഏതെങ്കിലും രക്ഷിതാവ് ഡി.പി.െഎക്ക് പരാതി നൽകിയാൽ പ്രധാനാധ്യാപകർക്കെതിരെ നടപടിയെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.