വിരമിക്കുന്നതിനു മുമ്പുതന്നെ ബെഹ്റയെ മറ്റൊരു തസ്തികയിൽ നിയമിക്കാൻ നീക്കം
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമീഷൻ മാറ്റും മുമ്പുതന്നെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ സംസ്ഥാനത്തെ മറ്റൊരു ഉന്നതപദവിയിൽ അവരോധിക്കാൻ നീക്കം. മുഖ്യ വിവരാവകാശ കമീഷണറായോ നെടുമ്പാശ്ശേരി വിമാനത്താവളം എം.ഡി യായോ നിയമിക്കുന്നതാണ് സർക്കാർ പരിഗണനയിലുള്ളത്.
സിയാൽ എം.ഡി വി.ജെ. കുര്യെൻറ കാലാവധി 2021 ജൂണിൽ അവസാനിക്കും. 2017ൽ വിരമിച്ച കുര്യന് കാലാവധി നീട്ടി നൽകുകയായിരുന്നു. ബെഹ്റ ഡി.ജി.പി സ്ഥാനത്തുനിന്ന് വിരമിക്കുന്നതും ജൂണിലാണ്. 2020 നവംബറിലാണ് മുഖ്യ വിവരാവകാശ കമീഷണർ വിൻസൻ എം. പോൾ വിരമിക്കുന്നത്. നിലവിൽ സുപ്രീംകോടതി ജഡ്ജിയുടെ റാങ്കാണെങ്കിലും കേന്ദ്രഭേദഗതി വന്നതോടെ ഇൗ തസ്തിക ചീഫ് സെക്രട്ടറി റാങ്കിലേക്ക് താഴും.
വിരമിച്ചാലും കുറേ വർഷങ്ങൾ വീണ്ടും തുടരാനാകും. രണ്ട് ലക്ഷത്തിലധികം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കാറും ഔദ്യോഗിക വസതിയും സ്റ്റാഫുെമല്ലാം ലഭിക്കും. നെതർലൻഡ്സിലെ ഇന്ത്യൻ സ്ഥാനപതി വേണു രാജാമണി കാലാവധി കഴിഞ്ഞെത്തുമ്പോൾ മുഖ്യ വിവരാവകാശ കമീഷണറായി നിയമിക്കുന്നതും ആലോചനയിലുണ്ട്. അതിനാലാണ് ബെഹ്റയെ സിയാലിലേക്ക് പരിഗണിക്കുന്നതെന്നാണ് വിവരം.
നാല്വർഷത്തിലധികമായി ഡി.ജി.പി പദവിയിലുള്ള ബെഹ്റയെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് കമീഷൻ മാറ്റാൻ സാധ്യതയുണ്ട്. അതിനാൽ തെരഞ്ഞെടുപ്പിന് മുമ്പ് ബെഹ്റക്ക് പുതിയ നിയമനം നൽകാനും ഇടയുണ്ട്. അങ്ങനെ ഒരു സാഹചര്യം വന്നാൽ ഋഷിരാജ് സിങ്ങോ േടാമിൻ ജെ. തച്ചങ്കരിയോ ഡി.ജി.പിയാകാനാണ് സാധ്യത. നിലവിൽ ഡി.ജി.പി തസ്തികയിലുള്ള ആർ. ശ്രീലേഖ ഡിസംബറിൽ വിരമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.