പഞ്ചായത്ത് മുഴുവനായി അടച്ചിടില്ല, ഇനി വാർഡ് തല ലോക്ഡൗൺ
text_fieldsതിരുവനന്തപുരം: പ്രതിവാര ഇന്ഫെക്ഷന് പോപുലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്) ഏഴിനു മുകളിലുള്ള പഞ്ചായത്തുകളിൽ പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുന്ന നിലവിലെ രീതിക്കു പകരം ഇനി മുതൽ വാർഡ് തല ലോക്ഡൗൺ. ഇതിനായി പഞ്ചായത്തുകളിലെ വാർഡ് തല കോവിഡ് പരിശോധന വിവരങ്ങൾ ശേഖരിക്കുകയും ഡബ്ല്യു.ഐ.പി.ആര് വാർഡ് അടിസ്ഥാനത്തിൽ കണക്കാക്കുകയും ചെയ്യും.
ഇതിന്റെ അടിസ്ഥാനത്തിലാണ് വാർഡ് തല ലോക്ഡൗൺ പ്രഖ്യാപിക്കുക. അധ്യാപകരെ സെക്ടറല്‍ മജിസ്ട്രേറ്റ് ജോലിയില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. സന്നദ്ധരാവുന്ന അധ്യാപകരെ ഉള്‍പ്പെടുത്തും.
ഐ.സി.യു ബെഡുകളുടെയും വെൻറിലേറ്ററുകളുടെയും എണ്ണം വർധിപ്പിച്ചിട്ടുണ്ട്. വീടുകളില്‍ കഴിയുന്ന കോവിഡ് ബാധിതരില്‍ വാക്സിനേഷന് സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ച എത്ര പേരുണ്ടെന്ന കണക്കെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.