കേരള ഗ്രാമീൺ ബാങ്ക് ചെയർമാൻ സി.ബി.െഎ പിടിയിൽ
text_fieldsമലപ്പുറം: കേരള ഗ്രാമീൺ ബാങ്ക് ചെയർമാൻ എം.കെ. രവികൃഷ്ണനെ സി.ബി.ഐ കസ്റ്റഡിയിലെടുത്തു. നാലുദിവസം മുമ്പ് ഹൈദരാബാദിലേക്ക് വിളിച്ചുവരുത്തിയാണ് സി.ബി.ഐയുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം സ്വദേശിയായ രവികൃഷ്ണൻ കനറ ബാങ്കിെൻറ ഹൈദരാബാദ് ശാഖയുടെ ചുമതലക്കാരനായിരിക്കെ, അനുവദിച്ച വായ്പയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കേസ്.
വായ്പക്ക് സമർപ്പിച്ച രേഖ വ്യാജമാെണന്നാണ് കണ്ടെത്തൽ. അതേസമയം, കനറ ബാങ്ക് നേരിട്ടുനടത്തിയ അന്വേഷണത്തിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനുശേഷമാണ് കനറ ബാങ്കിെൻറ ഡി.ജി.എം ആയതും ബാങ്ക് സ്പോൺസർ ചെയ്യുന്ന കേരള ഗ്രാമീൺ ബാങ്കിെൻറ ചെയർമാനായി ഡെപ്യൂേട്ടഷനിൽ മലപ്പുറത്ത് നിയമിതനായതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.