കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാർ വീണ്ടും സമരത്തിന്
text_fieldsമലപ്പുറം: കേരള ഗ്രാമീൺ ബാങ്കിൽ വർഷങ്ങളായി ജോലിചെയ്യുന്ന കരാർ െതാഴിലാളികെള സ്ഥ ിരപ്പെടുത്തണമെന്നും ഓഫിസ് അറ്റൻഡൻറ് തസ്തകയിൽ നിയമനം നടത്തണമെന്നും ആവശ്യ പ്പെട്ട് ജീവനക്കാർ വീണ്ടും പ്രക്ഷോഭത്തിനിറങ്ങുന്നു. ഇതിെൻറ ഭാഗമായി സെപ്റ്റംബ ർ 11ന് തിരുവോണ ദിവസം മലപ്പുറത്തെ ബാങ്ക് ഹെഡ് ഓഫിസിന് മുന്നിൽ പട്ടിണിസമരം നടത്തുമെന്ന് കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂനിയൻ, കേരള ഗ്രാമീൺ ബാങ്ക് ഓഫിസേഴ്സ് യൂനിയൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് സി.ഐ.ടി.യു മലപ്പുറം ജില്ല സെക്രട്ടറി വി. ശശികുമാർ ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞവർഷം നടത്തിയ അനിശ്ചിതകാല പണിമുടക്കിന് ശേഷമുണ്ടാക്കിയ കരാർ മാനേജ്മെൻറ് ഏകപക്ഷീയമായി ലംഘിച്ചതാണ് ജീവനക്കാരെ വീണ്ടും സമരത്തിലേക്ക് നയിച്ചത്. പ്യൂൺ തസ്തികയിൽ നൂറുകണക്കിന് ഒഴിവുകളാണുള്ളത്. 634 ശാഖകളിൽ ഇരുനൂറിൽ താഴെ ശാഖകളിൽ മാത്രമേ സ്ഥിരം ഓഫിസ് അസിസ്റ്റൻറുമാരുള്ളൂ. നിരവധി സമരങ്ങൾക്കു ശേഷവും മാനേജ്മെൻറ് ഈ വിഷയത്തിൽ മുഖം തിരിഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണ് ജീവനക്കാർ വീണ്ടും സമര രംഗത്തേക്കിറങ്ങുന്നത്.
2016ൽ സർക്കാർ ഇടപെട്ട് നടത്തിയ ചർച്ചയിലുണ്ടാക്കിയ കരാർ സ്പോൺസർ ബാങ്കായ കാനറാ ബാങ്ക് നിർദേശത്തിെൻറ പേരു പറഞ്ഞാണ് മാനേജ്മെൻറ് ലംഘിക്കുന്നത്. പ്രശ്നം പരിഹരിക്കാൻ സന്നദ്ധമാവുന്നില്ലെങ്കിൽ പ്രക്ഷോഭം ഊർജിതമാക്കാനാണ് തീരുമാനമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ കെ.ജി.ബി.ഇ.യു പ്രസിഡൻറ് ഗണേഷൻ പുത്തലത്ത്, ജനറൽ സെക്രട്ടറി സി. മിഥുൻ, കെ.ജി.ബി.ഒ.യു സെക്രട്ടറി കെ. പ്രകാശൻ, എസ്. ബാലചന്ദ്രൻ, പി.കെ. ശങ്കരനാരായണൻ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.