വളൻറിയർ നിയമനം: ഹജ്ജ് കമ്മിറ്റിക്കെതിരെ കൂടുതൽ അംഗങ്ങൾ രംഗത്ത്
text_fieldsമലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന തീർഥാടകരെ സൗദി അറേബ്യയിൽ സഹായിക്കുന്നതിനുള്ള ഹജ്ജ് വളൻറിയർ (ഖാദിമുൽ ഹുജ്ജാജ്) നിയമനത്തിൽ ഹജ്ജ് കമ്മിറ്റിക്കെതിരെ കൂടുതൽ അംഗങ്ങൾ രംഗത്ത്.
ഒരാഴ്ച മുമ്പ് ഇൗ വിഷയത്തിൽ മലപ്പുറം ജില്ല പഞ്ചായത്ത് അംഗം കൂടിയായ ഹജ്ജ് കമ്മിറ്റി അംഗം എ.കെ. അബ്ദുറഹ്മാൻ ഹൈകോടതിയെ സമീപിച്ചിരുന്നു. ശനിയാഴ്ച മലപ്പുറത്ത് നടത്തിയ വാർത്തസമ്മേളനത്തിലാണ് കൂടുതൽ പേർ രംഗത്തുവന്നത്. എ.കെ. അബ്ദുറഹ്മാനെ കൂടാതെ കമ്മിറ്റി അംഗങ്ങളായ അഹമ്മദ് മൂപ്പൻ, ഡോ. ഇ.കെ. അഹമ്മദ് കുട്ടി എന്നിവരാണ് രംഗത്തുവന്നത്. ഹജ്ജ് കമ്മിറ്റി നിയമവും കോടതി ഉത്തരവും ലംഘിച്ച ഹജ്ജ് ചുമതലയുള്ള മന്ത്രിയും ഹജ്ജ് കമ്മിറ്റി ചെയർമാനും രാജിവെക്കണമെന്ന് ഇവർ ആവശ്യെപ്പട്ടു.
നിയമനത്തിലെ ക്രമക്കേടും അഴിമതിയും സംബന്ധിച്ച് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സർക്കുലർ പ്രകാരം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കാണ് വളൻറിയർ നിയമനത്തിെൻറ ചുമതല.
എന്നാൽ, ഇൻറർവ്യൂ ബോർഡിൽ ഹജ്ജ് കമ്മിറ്റിയിൽ ചർച്ച ചെയ്യാതെ അംഗമല്ലാത്ത ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടർ ഡോ. എ.ബി. മൊയ്തീൻകുട്ടിയെ നിയമിച്ചതെന്നാണ് ആക്ഷേപം. കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി, അംഗം പ്രഫ. എ.കെ. അബ്ദുൽ ഹമീദ് എന്നിവരാണ് മറ്റ് അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.