കേരളത്തിെൻറ ഹജ്ജ് യാത്ര ആദ്യഘട്ടത്തിലേക്ക്; കൂടുതൽ സീറ്റുകൾ നഷ്ടമായേക്കും
text_fieldsകൊണ്ടോട്ടി: അടുത്ത വർഷത്തെ ഹജ്ജിനായി കേരളത്തിൽ നിന്നുള്ളവരുെട യാത്ര ആദ്യഘട്ടത്തിലേക്ക് മാറ്റുന്നത് കേന്ദ്രത്തിെൻറ പരിഗണനയിൽ. ആദ്യഘട്ടത്തിലേക്ക് മാറ്റിയാൽ സംസ്ഥാനത്തിന് കൂടുതലായി ലഭിക്കുന്ന സീറ്റുകളില്ലാതാകുമെന്ന് ആശങ്കയുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയാണ് ആദ്യഘട്ടത്തിലേക്ക് മാറ്റണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിയോട് ആവശ്യപ്പെട്ടത്.
സാധാരണ രണ്ട് ഘട്ടങ്ങളിലായാണ് വിമാനക്കമ്പനികൾ ഹജ്ജ് സർവിസ് നടത്താറുള്ളത്. കുറച്ച് വർഷങ്ങളായി കേരളം രണ്ടാംഘട്ടത്തിലാണ് ഉൾപ്പെടാറുള്ളത്. ഇതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ അവസാനനിമിഷം ഒഴിവ് വരുന്ന സീറ്റുകൾ വൻതോതിൽ കേരളത്തിന് ലഭിച്ചിരുന്നു. ഒന്നാംഘട്ടത്തിലാകുന്നതോടെ ഒഴിവ് വരുന്ന സീറ്റുകൾക്ക് കേരളത്തെ പരിഗണിക്കാതെയാകുമെന്നാണ് ആശങ്ക. അതേസമയം, ഒന്നാംഘട്ടത്തിലേക്ക് മാറ്റിയാൽ പ്രവാസികൾക്ക് ആശ്വാസമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
കൂടാതെ, മക്കയിലും മദീനയിലും നല്ല കെട്ടിടം ലഭിക്കുമെന്നും ഇവർ പറയുന്നു. എന്നാൽ, രണ്ടാംഘട്ടത്തിലാണെങ്കിലും അവധി കുറവുള്ള പ്രവാസികൾ ഹജ്ജ് പൂർത്തിയായ ഉടൻ കേരളത്തിലേക്ക് വരാതെ നേരിട്ട് ജോലി സ്ഥലത്തേക്ക് പോകാറാണെന്ന് ഇൗ രംഗത്തുള്ളവർ പറയുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് പാസ്പോർട്ട് കൈമാറുന്ന സമയപരിധിയിൽ പ്രവാസികൾക്ക് ഇളവും അനുവദിക്കാറുണ്ട്. ഇൗ വർഷവും ഒരു മാസം അധികം അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.