Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തി​​െൻറ ഹജ്ജ്​...

കേരളത്തി​​െൻറ ഹജ്ജ്​ ക്വോട്ട 10,981

text_fields
bookmark_border
കേരളത്തി​​െൻറ ഹജ്ജ്​ ക്വോട്ട 10,981
cancel

 ഇൗ വർഷത്തെ ഹജ്ജ്​ ക്വോട്ടയിൽ അധിക​ ക്വോട്ട ഉൾപ്പെടെ സംസ്ഥാനത്തുനിന്ന്​ 10,981 പേർക്ക്​ അവസരം. 70 വയസ്സിന്​ മുകളിലുള്ളവരും സഹായിയും ഉൾപ്പെടുന്ന സംവരണ വിഭാഗവും മഹ്​റമില്ലാതെ (പുരുഷ തുണ) അപേക്ഷ നൽകിയവരും ഉൾപ്പെടെ 2,394 പേർക്ക്​ ഇക്കുറി നറുക്കെടുപ്പില്ലാതെ നേരിട്ട്​ അവസരം ലഭിക്കും. 

ബാക്കിയുള്ള 8,587 സീറ്റുകളിൽ ജനറൽ വിഭാഗത്തിലെ അപേക്ഷകരിൽനിന്ന്​ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. മറ്റു സംസ്ഥാനങ്ങളിൽ അപേക്ഷകർ കുറവായതിനാൽ ​കേരളത്തിന്​ ഇക്കുറി അധികമായി 3,474 സീറ്റുകളാണ്​ ലഭിച്ചത്​. അതേസമയം, മുൻവർഷത്തെക്കാൾ 216 സീറ്റുകൾ കുറയുകയും ചെയ്​തു. 11,197 ആയിരുന്നു 2017ലെ സംസ്ഥാനത്തി​​​​െൻറ ഹജ്ജ്​ ക്വോട്ട. 

അവസരം ലഭിച്ചവരുടെ എണ്ണത്തിൽ കേരളം, ഉത്തർപ്രദേശിനും (29,851) മഹാരാഷ്​​ട്രക്കും (11,527) പിറകിൽ മൂന്നാമതാണ്. യഥാർഥ ക്വോട്ടയനുസരിച്ച്​ ആറാമതുള്ള കേരളം കഴിഞ്ഞ രണ്ട്​ വർഷവും കൂടുതൽ അഞ്ചാം വർഷ അപേക്ഷകരുള്ളതിനാൽ രണ്ടാമതായിരുന്നു. കേന്ദ്ര ഹജ്ജ്​ കമ്മിറ്റി മുഖേനയുള്ള 1,25,025 ക്വോട്ടയിൽ 1,23,400 ആണ്​ മുഴുവൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമായി വീതിച്ചുനൽകിയത്​. 1,125 സീറ്റുകൾ ഖാദിമുൽ ഹജ്ജാജ്​, സർക്കാർ ക്വോട്ട എന്നിവക്കായി മാറ്റിവെച്ചതാണ്​. 

ഇക്കുറി കേരളത്തിൽനിന്ന്​ 69,783 അപേക്ഷകരാണുള്ളത്. ഇതിൽ 1,270 പേർ 70 വയസ്സിന്​ മുകളിലുള്ളവരും 1,124 പേർ മഹ്​റം (പുരുഷ തുണയില്ലാതെ നാല്​ പേരടങ്ങുന്ന സ്​ത്രീകളുടെ സംഘം) വിഭാഗത്തിലുമാണ്​. ഇവർക്കാണ്​ നേരിട്ട്​ അവസരം ലഭിക്കുക. കേരളത്തി​​​​െൻറ മുസ്​ലിം ജനസംഖ്യപ്രകാരം 6,383 ആണ്​ യഥാർഥ ക്വോട്ട. മറ്റു സംസ്ഥാനങ്ങളിൽ അപേക്ഷകർ കുറവായതിനാൽ ബാക്കി വന്ന 16,594 സീറ്റുകൾ വീതം വെച്ചപ്പോഴാണ്​ കേരളത്തിന്​ അധികം സീറ്റ്​ ലഭിച്ചത്​. ഇൗ ഗണത്തിൽ രാജ്യത്ത്​ ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിച്ചതും കൂടുതൽ അപേക്ഷകരുള്ള കേരളത്തിനാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshajmalayalam newsKerala Quata
News Summary - Kerala Haj Quata-Kerala news
Next Story