പൗരത്വ നിയമഭേദഗതിക്കെതിരെ 17ന് ഹർത്താൽ
text_fieldsതിരുവനന്തപുരം: പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നും എൻ.ആർ.സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബർ 17ന് രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ഹർത്താൽ ആചരിക്കാൻ തിരുവനന്തപുരത്ത് ചേർന്ന വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും സംയുക്തയോഗം തീരുമാനിച്ചു.
മത-ജാതി പരിഗണനകൾക്ക് അതീതമായ ഭരണഘടന നിർവചിച്ച ഇന്ത്യൻ പൗരത്വം മുസ്‍ലികൾക്ക് നിഷേധിക്കുകയെന്ന ആര്‍.എസ്.എസ് പദ്ധതിയാണ് പൗരത്വ ബില്ലിന് പിന്നിലുള്ളത്. രാഷ്ട്രീയ-സാമൂഹിക-മത-സാംസ്കാരിക പ്രസ്ഥാനങ്ങളും പൗരാവകാശ പ്രവർത്തകരും ഒരുമിച്ചുനിന്ന് സംഘ്പരിവാർ സർക്കാറിെൻറ ഭരണഘടനാ വിരുദ്ധവും രാജ്യവിരുദ്ധവുമായ നിലപാടുകളെ ചെറുക്കണമെന്ന് നേതാക്കൾ അഭ്യർഥിച്ചു.
കെ. അംബുജാക്ഷന്‍, ഹമീദ് വാണിയമ്പലം (വെല്‍ഫെയര്‍ പാര്‍ട്ടി), മൂവാറ്റുപുഴ അഷ്റഫ് മൗലവി, തുളസീധരന്‍ പള്ളിക്കല്‍ (എസ്.ഡി.പി.ഐ), ജെ. സുധാകരന്‍ ഐ.എ.എസ്, മുരളി നാഗ (ബി.എസ്.പി), നാസര്‍ ഫൈസി കൂടത്തായി, കെ.എഫ്. മുഹമ്മദ് അസ്‍ലം മൗലവി (കെ.എം.വൈ.എഫ്), എന്‍. താജുദ്ദീന്‍ (ജമാഅത്ത് കൗണ്‍സില്‍), സജി കൊല്ലം (ഡി.എച്ച്.ആര്‍.എം പാര്‍ട്ടി), അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി (ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം), ടി. പീറ്റര്‍ (നാഷനല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം), സതീഷ് പാണ്ടനാട് (കെ.ഡി.പി), എം.എന്‍. രാവുണ്ണി (പോരാട്ടം), നഹാസ് മാള (സോളിഡാരിറ്റി), അഡ്വ. ഷാനവാസ് ഖാന്‍ (മൈനോറിറ്റി റൈറ്റ്സ് വാച്ച്), അഡ‍്വ. എ.എം.കെ. നൗഫല്‍ (ഒാള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍), സാലിഹ് കോട്ടപ്പള്ളി (എസ്.ഐ.ഒ), ഷാജി ചെമ്പകശ്ശേരി (ഡി മൂവ്മെൻറ്), ഡോ. ജെ. ദേവിക, ഡോ.ടി.ടി. ശ്രീകുമാര്‍, ഗ്രോ വാസു, കെ.കെ. ബാബുരാജ്, എന്‍.പി. ചെക്കുട്ടി, കെ.പി. ശശി, കെ.ജി. ജഗദീഷന്‍, അംബിക, അഡ്വ. പി.എ. പൗരന്‍, ഒ.പി. രവീന്ദ്രന്‍, എ.എസ്. അജിത്കുമാര്‍, ഹാഷിം ചേന്ദമ്പിള്ളി, ബി.എസ്. ബാബുരാജ്, പ്രഫ. ജി ഉഷാകുമാരി, അഡ്വ. നന്ദിനി, ഗോമതി, മുഹമ്മദ് ഉനൈസ്, പ്രശാന്ത് സുബ്രമണ്യം, വിപിന്‍ദാസ് തുടങ്ങിയവരാണ് പിന്തുണയർപ്പിച്ച് പ്രസ്താവനയിൽ ഒപ്പുവെച്ചത്.
കരിദിനം ആചരിക്കും -ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ
കോഴിക്കോട്: ഭരണഘടനയുടെയും മതേതര ജനാധിപത്യ സാംസ്കാരിക പാരമ്പര്യത്തിെൻറയും അടിസ്ഥാനം തകര്‍ക്കുന്നതും മുസ്ലിം സമുദായത്തിെൻറ ആത്മാഭിമാനം ചോദ്യം ചെയ്യുന്നതുമാണ് പൗരത്വ ഭേദഗതി ബില്‍ എന്നും ഇതിനെതിരെ വെള്ളിയാഴ്ച കരിദിനം ആചരിക്കുമെന്നും ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ. സുബ്ഹ് നമസ്കാരത്തിനുശേഷം എല്ലാ പള്ളി കവാടങ്ങളുടെ മുന്നിലും കരിെങ്കാടി കെട്ടിയും ജുമുഅക്കു ശേഷം പ്രതിഷേധ പ്രമേയം പാസാക്കി രാഷ്ട്രപതിക്ക് അയച്ചുകൊടുത്തും പ്രതിഷേധം രേഖപ്പെടുത്തണമെന്ന് പ്രസിഡൻറ് ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്റാ മൗലവി, ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് സംസ്ഥാന പ്രസിഡൻറ് കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
സുപ്രീംകോടതിയെ സമീപിക്കും: സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ
കോഴിക്കോട്: രാജ്യത്തെ ജനങ്ങളെ മതപരമായി വിഭജിക്കുന്ന പൗരത്വ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അറിയിച്ചു. ഭരണഘടനയോട് കൂറുണ്ടാവുകയെന്ന പ്രാഥമിക മര്യാദപോലും മറന്നാണ് ഭരണകൂടം മുന്നോട്ടുപോകുന്നത്. രാജ്യത്തിനുവേണ്ടി മതേതര പാർട്ടികൾ ഒരുമിച്ചുനിൽക്കുകയും ശക്തമായ രാഷ്ട്രീയ സമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യണം. ഇ. സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. അലി ബാഫഖി, ഇബ്റാഹീം ഖലീലുൽ ബുഖാരി, പൊന്മള അബ്്ദുൽ ഖാദിർ മുസ്ലിയാർ, അലികുഞ്ഞി മുസ്ലിയാർ, കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ, ഹൈേദ്രാസ് മുസ്ലിയാർ കൊല്ലം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.