കേന്ദ്രം തടഞ്ഞുവെച്ച ധനകാര്യ കമ്മീഷൻ വിഹിതത്തിൽ ഒരു ഗഡു കേരളത്തിന് അനുവദിച്ചു
text_fieldsതിരുവനന്തപുരം: കേന്ദ്രസർക്കാർ തടഞ്ഞുവെച്ച പതിനഞ്ചാം ധനകാര്യ കമ്മീഷൻ വിഹിതത്തിൽ ഒരു ഗഡു കേരളത്തിന് അനുവദിച്ചു. 252 കോടി രൂപയാണ് അനുവദിച്ചത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിെൻറ സമീപനത്തിനെതിരെ സംസ്ഥാന കടുത്ത വിമർശനമാണുയർത്തുന്നത്. സംസ്ഥാനത്തിന് 841 കോടിയാണ് നൽകേണ്ടിയിരുന്നത്. ചില സാങ്കേതികത്വത്തിെൻറ പേരിൽ കേന്ദ്രം ഈ തുക തടഞ്ഞുവെക്കുകയായിരുന്നു.
ഇത് വിട്ടു നൽകണമെന്ന് കേരളം നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഡൽഹിയിലെത്തി കേന്ദ്രപഞ്ചായത്തീ രാജ് ഗ്രാമ വികസന വകുപ്പ് മന്ത്രി ഗിരിരാജ് സിങ് നഗരവികസന വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി എന്നിവരുമായും ചർച്ചനടത്തിയിരുന്നു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ അനുവദിക്കുന്ന ആദ്യഘഡുവിെൻറ 10 ശതമാനം പതിനാലാം ധനകാര്യകമ്മീഷെൻറ തുകയിൽ ബാക്കിയുണ്ടെങ്കിൽ വിഹിതം നൽകില്ലെന്ന വ്യവസ്ഥയാണ് കേന്ദ്രം അടിച്ചേൽപ്പിച്ചത്.
ഇത് ഭരണഘടനാപരമായി നിലനിൽക്കാത്ത വ്യവസ്ഥയാണെന്നും അതുകൊണ്ട് അംഗീകരിക്കാൻ സാധിക്കില്ലെന്നുമായിരുന്നു കേരളത്തിെൻറ സ്വീകരിച്ച നിലപാട്. 7017 കോടിരൂപയാണ് പതിനാലാം ധനകാര്യകമ്മീഷൻ വിഹിതത്തിൽ അനുവദിച്ചത്. ഇതിൽ 5484 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. ഏതാണ്ട് 78 ശതമാനത്തിലധികം തുകയാണ് കേരളം ചെലവഴിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.