കേസുകൾ കൂടിയപ്പോൾ മരണം കുറഞ്ഞത് കേരളത്തിൽ മാത്രം –മന്ത്രി ൈശലജ
text_fieldsതിരുവനന്തപുരം: കേരളത്തിൽ മാത്രമാണ് കേസുകളുടെ എണ്ണം കൂടിയപ്പോൾ മരണനിരക്ക് കുറഞ്ഞതെന്ന് മന്ത്രി കെ.കെ. ൈശലജ. ഇത് സ്വാഭാവികമായി കുറഞ്ഞതല്ല.
ശക്തമായ നടപടികൾ കൈക്കൊണ്ടതിെൻറ ഫലമാണ്. മേയിൽ 0.7 ശതമാനമായിരുന്നു മരണനിരക്ക്. ജൂണിൽ 0.45 ശതമാനമായി. ആഗസ്റ്റിൽ 0.4 ശതമാനമായി താഴ്ന്നു.
സെപ്റ്റംബറിൽ 0.38ഉം ഒക്ടോബറിൽ 0.34ഉം. ഒക്േടാബറിലെ മാത്രം കണക്കെടുത്താൽ 0.28 ശതമാനം മാത്രമാണ്.
പത്ത് ലക്ഷം പേരിലെ കോവിഡ് മരണം
•തമിഴ്നാട് -147 (ആകെ മരണം 10586)
•കർണ്ണാടക -170 (ആകെ മരണം10356)
•മഹാരാഷ്ട്ര -371 (ആകെ
മരണം 41752)
•കേരളം -34 (ആകെ
മരണം 1162)
രോഗമുക്തി ആശുപത്രി വിടുന്നവരുടെ മാത്രം കണക്കല്ല
രോഗമുക്തി കണക്കാക്കുന്നത് ദിവസം എത്രപേർ ആശുപത്രി വിടുന്നുവെന്നത് മാത്രം അടിസ്ഥാനപ്പെടുത്തിയല്ല. അഡ്മിറ്റ് ചെയ്യുന്നതിൽ എത്രപേർ മരിക്കുന്നുവെന്നതും ഭേദമാകുന്നുവെന്നതും കൂടി താരതമ്യം ചെയ്താണ്.
ഇൗ അർഥത്തിൽ ഏറ്റവും മികച്ച നിലയാണ് സംസ്ഥാനത്തിനുള്ളത്. 99.25 ശതമാനം. ടെസ്റ്റ് നടത്തി നെഗറ്റീവാകുേമ്പാൾ മാത്രമാണ് കേരളത്തിൽ ഡിസ്ചാർജ് അനുവദിക്കുന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മരണക്കണക്ക് കുറവ്
2019ലെ ജനുവരി മുതൽ ഒക്ടോബർ വരെ സംസ്ഥാനത്തുണ്ടായ ആകെ മരണങ്ങളുടെയത്ര 2020ലെ ഇക്കാലയളവിൽ ഉണ്ടായിട്ടില്ലെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നതായി മന്ത്രി. ടെസ്റ്റ് കുറഞ്ഞതിെൻറ പേരിൽ ആരും പരിശോധനയില്ലാതെ മരിച്ചിട്ടില്ല എന്നത് കൂടിയാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. ലക്ഷണങ്ങൾ കാണുന്ന എല്ലാവരെയും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. 50000-60000 ടെസ്റ്റുകൾ ശരാശരി എല്ലാ ദിവസവും നടക്കുന്നു.
െഎ.സി.എം.ആറിെൻറ പുതിയ ഫോർമാറ്റ് നടപ്പാക്കിയപ്പോൾ നെഗറ്റീവാകുന്ന പരിശോധനകൾ കണക്കിൽ ഉൾപ്പെടാതെ പോകുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. പ്രത്യേകിച്ചും സ്വകാര്യ ലാബുകളിലാണ് ഇത് കാണുന്നത്. പോസിറ്റീവാകുന്ന പരിശോധനകൾ മാത്രം എണ്ണത്തിൽ കണക്കാക്കുന്നതാണ് ഇതിന് കാരണം.
െഎ.സി.യു-വെൻറിലേറ്ററുകൾക്ക് ക്ഷാമമില്ല
സർക്കാർ മേഖല
ഇനം, ആകെ രോഗികൾ, ശതമാനം
ഐ.സി.യു 2141, 445, 20.78
വെൻറിലേറ്റർ 2168, 104, 5
സ്വകാര്യ മേഖല
ഐ.സി.യു 7085, 225, 3.88
വെൻറിലേറ്റർ 1523, 65, 4.5
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.