കേരളം അഞ്ചുവർഷത്തിനകം 50,000 കോടി തിരിച്ചടയ്ക്കണം
text_fieldsതിരുവനന്തപുരം: അടുത്ത അഞ്ചുവർഷംകൊണ്ട് 50684.71 കോടി രൂപയുടെ കടം സംസ്ഥാനം തിരിച്ചടയ്ക്കണമെന്ന് കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറലിെൻറ റിപ്പോർട്ട്. 81056. 92 കോടി രൂപയുടെ കടം (51.22 ശതമാനം) ഏഴുവർഷത്തിനകം (2026 മാർച്ച്) തിരിച്ചടയ്ക്കണം. ഇൗ കടബാധ്യത നേരിടാൻ അധിക വിഭവ സമാഹരണവും തിരിച്ചടവിന് മറ്റ് നടപടികളും സ്വീകരിക്കണമെന്നും സാമ്പത്തിക സ്ഥിതി സംബന്ധിച്ച സി.എ.ജി റിപ്പോർട്ടിൽ പറയുന്നു.
കമ്മി നേരിടാൻ വർഷം തോറും കടം വാങ്ങുന്നത് ദീർഘകാലാടിസ്ഥാനത്തിൽ സമ്പദ്വ്യവസ്ഥക്ക് നല്ല ലക്ഷണമല്ല. കടംവാങ്ങിയ തുകയുടെ സിംഹഭാഗവും കടംവീട്ടാനും പലിശ നൽകാനും ഉപയോഗിച്ചു. 18-19ൽ വികസനത്തിന് ഉപയോഗിച്ചത് 3168 കോടി മാത്രമാണ്. ധനകമ്മിയും റവന്യൂകമ്മിയും നിയന്ത്രിക്കുന്നതിനു പകരം ക്രമാതീതമായി വർധിക്കുന്നു. ധന ഉത്തരവാദിത്ത നിയമമോ മിതകാല ധനകാര്യപരിപാലന പദ്ധതികളോ ശരിയായി നടപ്പാക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടു. ധനകമ്മി കഴിഞ്ഞ അഞ്ചുവർഷവും വർധിച്ചു. റവന്യൂകമ്മി 2014-15ലെ 13,796 കോടിയില്‍നിന്ന് 2018-19ല്‍ 17,462 കോടിയായി വർധിച്ചു. ധനകമ്മി 18,642 കോടിയില്‍നിന്ന് 26,958 കോടിയായി ഉയർന്നു.
14ാം ധനകാര്യ കമീഷന് ശിപാര്‍ശ പ്രകാരം ധനകമ്മി ജി.എസ്.ഡി.പി അനുപാതം മൂന്നു ശതമാനമായി നിലനിര്‍ത്തുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു.
മുഖ്യസ്രോതസ്സായ തനതു നികുതി വരുമാനം 2014-15ലെ 61ല്‍ നിന്ന് 2018-19ല്‍ 55 ശതമാനമായി കുറഞ്ഞു. റവന്യൂ ചെലവിൽ വൻ വർധന വന്നു. 2014-15ല്‍ 71,746 കോടിയിൽനിന്ന് 2018-19ല്‍ 1,10,316 കോടിയായി വർധിച്ചു. റവന്യൂചെലവില്‍ തന്നെ മാറ്റിെവക്കാന്‍ കഴിയാത്ത ചെലവുകളായ ശമ്പളം, പെന്ഷന്, പലിശ എന്നിവയുടെ വിഹിതം 63 ശതമാനമായി. പലിശക്കായി റവന്യൂ വരുമാനത്തിെൻറ 18 ശതമാനം ചെലവിട്ടത് ആശങ്കയുണ്ടാക്കുന്നു. 2017-18, 2018-19 വര്‍ഷങ്ങളില്‍ മൂലധനച്ചെലവ് കുറയുന്ന പ്രവണത കാണിച്ചു. 17-18ല്‍ 1377 കോടിയും 18-19ല്‍ 1318 കോടിയും കുറഞ്ഞു. ചെലവിലേറെയും വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.