കേരളത്തിലെ കോവിഡ് കണക്കുകൾ പുറത്തുവിടാതെ ആരോഗ്യവകുപ്പ്
text_fieldsതിരുവനന്തപുരം: പ്രതിദിന കോവിഡ് കേസുകൾ കേരളത്തിൽ ആയിരം കടന്നിരിക്കെ വിവരങ്ങൾ പുറത്തുവിടാതെ ആരോഗ്യവകുപ്പ്. കേന്ദ്രസർക്കാറിന്റെ കോവിഡ് പോർട്ടലിലേക്ക് മാത്രം വിവരങ്ങൾ നൽകിയാൽ മതിയെന്ന നിർദേശമാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്.
ഇതോടെ സംയോജിത രോഗനിരീക്ഷണ പരിപാടി (ഐ.ഡി.എസ്.പി) സൈറ്റിൽ നിന്ന് പ്രതിദിന കോവിഡ് കേസുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തി. പുതിയ തീരുമാനപ്രകാരം ഒരുദിവസം കഴിഞ്ഞ് മാത്രമേ കേന്ദ്രത്തിന്റെ പോർട്ടലിൽ ലഭ്യമാകൂ. ഇതോടെ സംസ്ഥാനത്തെ പ്രതിദിന സ്ഥിതി പുറത്ത് അറിയാത്ത സ്ഥിതിയാണ്.
ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ വിവരങ്ങളും പരസ്യപ്പെടുത്തുന്നില്ല. കേന്ദ്രസർക്കാർ കേരളത്തിന്റെ സ്ഥിതി ഗൗരവമായി കണ്ട് മാർഗനിർദേശങ്ങൾ ഉൾപ്പെടെ ദിനംപ്രതി നൽകുമ്പോഴാണ് സംസ്ഥാനത്തെ സ്ഥിതി മറച്ചുവെക്കുന്നത്.
ഐ.ഡി.എസ്.പി വെബ്സൈറ്റിൽ എല്ലാ ദിവസവും വൈകീട്ട് അപ്ഡേറ്റ് ചെയ്യുന്ന പകർച്ചവ്യാധികളുടെ സ്ഥിതിവിവര കണക്കുകളുടെ കൂട്ടത്തിൽ കോവിഡും നേരേത്ത ഉൾപ്പെടുത്തിയിരുന്നു. ഒരുകാരണവശാലും കണക്കുകൾ പുറത്തുപറയരുതെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശവും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.