കേരളത്തിൽ കോവിഡ് വരുതിയിലേക്കെന്ന് വിശകലന റിപ്പോര്‍ട്ട്
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനം വരുതിയിലാകുന്നതിെൻറ സൂചനക്കിടയിലും രോഗസ്ഥിരീകരണ നിരക്ക് 15ന് മുകളിൽ തുടരുന്നത് ആശങ്കയെന്ന് വിശകലന റിപ്പോർട്ട്. രോഗസ്ഥിരീകരണ നിരക്ക് അണുബാധയെ സൂചിപ്പിക്കുന്നു.
വാക്സിനേഷനുശേഷം പകര്‍ച്ചവ്യാധിയുടെ തീവ്രത തീരുമാനിക്കാന്‍ പരിവര്ത്തനനിരക്കായും (കണ്‍വേര്‍ഷന്‍ റേറ്റ്) ഇതിനെ കണക്കാക്കുന്നു. വാക്സിനേഷന് വേഗം പൂര്‍ത്തിയാക്കണം. വാക്സിൻ അണുബാധയില്‍നിന്നും രോഗം ഗുരുതരമാകുന്നതിൽനിന്നും സംരക്ഷിക്കും. ആശുപത്രിവാസത്തിെൻറയും മരണത്തിെൻറയും സാധ്യത ഗണ്യമായി കുറക്കും.
ശനിയാഴ്ചവരെ വാക്സിന് എടുക്കേണ്ടവരിൽ 79 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 31 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്കി. 45 വയസ്സിന് മേലുള്ള 94 ശതമാനം പേർക്ക് ആദ്യ ഡോസും 51 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്കി. സെപ്റ്റംബര്‍ മൂന്നുമുതല്‍ ഒമ്പതുവരെ ശരാശരി 2,42,278 പേർ ചികിത്സയിലുണ്ടായിരുന്നു. ഇതിൽ രണ്ടു ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകൾ ആവശ്യമായിവന്നത്. ഒരുശതമാനം പേരെ മാത്രമേ ഐ.സി.യുവിൽ പ്രവേശിപ്പിക്കേണ്ടിവന്നുള്ളൂ. ഈ കാലയളവില്‍, മുൻ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ 20,000ത്തിെൻറ കുറവുണ്ടായി.
കഴിഞ്ഞ രണ്ട് മാസങ്ങളില്‍ കോവിഡ് പോസിറ്റിവായവർ ആർ.ടി.പി.സി.ആര് പരിശോധന നടത്തേണ്ടതില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഹോട്ടലുകളിലിരുന്ന് കഴിക്കാന്‍ അനുമതി നൽകിയേക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളിൽ നിയന്ത്രണങ്ങളോടെ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകിയേക്കും. ടൂറിസം മേഖലയിൽ ഇൗ അനുമതി നൽകിയ സാഹചര്യത്തിൽ തങ്ങൾക്കും അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഹോട്ടൽ ആൻഡ് റെസ്റ്റാറൻറ് പ്രതിനിധികൾ രംഗത്തെത്തി. ചൊവ്വാഴ്ച ചേരുന്ന വിദഗ്ധസമിതി യോഗം ഇക്കാര്യം ചർച്ച ചെയ്ത് അനുകൂല തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന. നിയന്ത്രണം വാര്‍ഡ് തലത്തില്‍നിന്ന് മൈക്രോ കണ്ടെയ്ൻമെൻറ് തലത്തിലേക്ക് മാറ്റാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.