Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2017 7:25 AM GMT Updated On
date_range 13 Dec 2017 7:25 AM GMTനവ സമ്പന്നതയുടെ താളപ്പിഴകൾ
text_fieldsbookmark_border
സംസ്ഥാനങ്ങളിലെ ആരോഗ്യമേഖലകളെക്കുറിച്ചു നടന്ന സർവേ പ്രകാരം കേരളത്തിലെ രോഗാതുരതകളെ സംബന്ധിച്ച കണ്ടെത്തലുകൾ അതി ഗുരുതരമാണ്. മികച്ച ആരോഗ്യ സൂചികകൾ കൈവരിച്ച സംസ്ഥാനമാണ് കേരളമെന്ന് നാം ഉൗറ്റംകൊള്ളാറുണ്ട്. ആരോഗ്യ പരിപാലന രംഗത്തെ പുകൾപെറ്റ കേരള മാതൃക വളരെപ്പെെട്ടന്ന് കാലഹരണപ്പെട്ടത് നാം കണ്ടുകഴിഞ്ഞു. ജനന, മരണ നിരക്ക്, ശിശു, മാതൃമരണനിരക്ക്, ആയുർദൈർഘ്യം എന്നീ സൂചികകളൊന്നും രോഗാതുരതകളെ പ്രതിനിധാനം ചെയ്യുന്നില്ല.
ഇന്ന് കേരളം ജീവിത ശൈലീരോഗങ്ങളുടെ ലോകതലസ്ഥാനമായി മാറിക്കഴിഞ്ഞു. പ്രത്യേകിച്ചും മലബാർ. ഒരു പഠനം സൂചിപ്പിക്കുന്നത് കേരളത്തിൽ അഞ്ചിലൊരാൾക്ക് പ്രമേഹമോ, അതിെൻറ തൊട്ടുമുമ്പുള്ള അവസ്ഥയോ (Pre diabetic status) ഉണ്ടെന്നാണ്. സംസ്ഥാനത്തിലെ ആരോഗ്യപ്രശ്നങ്ങളിൽ 75 ശതമാനവും സംഭാവന ചെയ്യുന്നത് പ്രമേഹം, രക്താതിമർദം, വൃക്ക -ഹൃേദ്രാഗങ്ങൾ, അവയുടെ ബഹുവിധങ്ങളായ സങ്കീർണതകൾ എന്നിവയാണ്. അമിതഭക്ഷണവും, ഗുരുതരമായ വ്യായാമരാഹിത്യവും, ഭീതിജനകമായി ഉയരുന്ന മാനസിക സംഘർഷവുമെല്ലാം കൂടിയാണീ ദുരന്തത്തിന് വഴിവെച്ചത്. കഴിഞ്ഞ നാലഞ്ചു ദശകങ്ങൾക്കുള്ളിൽ തിരുത്തപ്പെടുന്ന നവ സമ്പന്നതയാണ് മലയാളിയുടെ ജീവിതത്തിെൻറയും ആരോഗ്യത്തിെൻറയും താളം തെറ്റിച്ചത്. ഇളകിമറിഞ്ഞ തീൻ മേശകളും കൂടിയതോതിലെ പുറം ഭക്ഷണവും ആവശ്യത്തിൽ കൂടുതൽ കൊഴുപ്പും മധുരവും അസംഖ്യം രാസപദാർഥങ്ങളും ഒാരോരുത്തരുടെയും ഉള്ളിലെത്തിച്ചും പൊണ്ണത്തടി മുതിർന്നവരുടെ മാത്രമല്ല, കുട്ടികളുടെയും ഇടയിൽ വ്യാപകമായി. കൗമാര പ്രായക്കാരിലെ ഭാരക്കൂടുതൽ ആശങ്കജനകമാംവിധമാണ് നമ്മുടെ സമൂഹത്തിൽ വ്യാപിക്കുന്നത്. സമൂഹത്തിലെ ഒട്ടുമിക്കവരും വിവിധങ്ങളായ ജീവിത ശൈലീരോഗങ്ങളുടെ ക്യൂവിൽ അണിനിരന്നിരിക്കുന്നു.
ഗൾഫ് സംസ്കൃതി സൃഷ്ടിച്ച പ്രധാന സ്ഥാപനങ്ങളും കാഴ്ചകളും ഭോജനശാലകളും ബേക്കറികളും ആശുപത്രികളുമത്രെ. ജീവിത ശൈലീരോഗങ്ങളും അനുബന്ധ പ്രശ്നങ്ങളും പെരുകുന്ന സമൂഹത്തിൽ ഏറ്റവും മികച്ച വ്യവസായം ചികിത്സ മേഖലയായത് അസ്വാഭാവികമല്ല. ഹൃദ്രോഗം, മസ്തിഷ്ക ആഘാതം, വൃക്ക -കരൾ രോഗങ്ങൾ, വിവിധയിനം അർബുദങ്ങൾ ഒക്കെ കോടികൾ കൈമാറ്റം ചെയ്യപ്പെടുന്ന ടെർഷ്യറി കെയർ ചികിത്സ ആവശ്യപ്പെടുന്ന രോഗ സമുച്ചയങ്ങളത്രെ. ഉന്നത ചികിത്സ ലഭ്യമാക്കുന്ന ഇൗ തൃതീയ പരിചരണ സംവിധാനം സർക്കാർ മേഖലയിൽ (മെഡിക്കൽ കോളജുകൾ അടക്കം) പലവിധ അരിഷ്ടതകൾക്കുമിടയിൽ ശ്വാസംമുട്ടുന്നത് കാരണം, ആ മേഖലയിലാണ് വലിയ കോർപറേറ്റ് ആശുപത്രികൾ നിലയുറപ്പിച്ചതും തഴച്ചുവളരുന്നതും. അതുപോലെത്തന്നെയാണ് വളരെപ്പെെട്ടന്ന് അടിയന്തര ചികിത്സ ആവശ്യമായ എമർജൻസി കെയറും. മണിക്കൂറുകൾക്ക് പകരം മിനിറ്റുകൾ സർവ പ്രധാനമാകുന്ന ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെയേറെ പണം കൈമാറ്റം ചെയ്യപ്പെടുന്ന ഇൗ രംഗത്തും സ്വകാര്യ -കോർപറേറ്റ് സ്ഥാപനങ്ങൾതന്നെ മുന്നിൽ.
ജീവിത ശൈലീ രോഗങ്ങളായാലും മാരകങ്ങളായ സാംക്രമിക രോഗങ്ങളായാലും അവയെ സർഗാത്മകമായും ആരോഗ്യകരമായും പ്രതിരോധിക്കുന്നതാണ് ബുദ്ധിയും വിവേകവും. അതിനുള്ള മന്ത്രമായ പ്രാഥമികാരോഗ്യ മേഖലയും ആ സങ്കൽപവും വൻതോതിൽ അവഗണിക്കപ്പെടുന്നതും സ്വകാര്യമേഖലക്ക് വൻലാഭം കൊയ്യാനുള്ള ടെർഷ്യറി കെയർ ശൃംഖല പരമാവധി പ്രോത്സാഹിപ്പിക്കപ്പെടുന്നതുമാണ് കഴിഞ്ഞ ഏതാനും ദശകങ്ങൾ സമ്മാനിച്ച കാഴ്ച. നവ സമ്പന്നതയിലേക്ക് എടുത്തെറിയപ്പെട്ട മലയാളി സമൂഹം ഒരു ഭാഗത്ത് അതി വികലമായ ജീവിത ശൈലികൾകൊണ്ട് പ്രമേഹവും ഹൃദ്രോഗവും രക്താതിമർദവും മറ്റുമൊക്കെ വിലക്ക് വാങ്ങുകയും പിന്നീട് ലക്ഷങ്ങൾ ചെലവഴിച്ച് അവയെ ചികിത്സിക്കാൻ കോർപറേറ്റ് ആതുരാലയങ്ങളിലേക്ക് തീർഥയാത്രകൾ നടത്തുകയും ചെയ്തുകൊണ്ടാണ് തങ്ങളുടെ വിചിത്രമായ അവബോധവും പ്രതിബദ്ധതയും തെളിയിച്ചത്. മാറിമാറി വന്ന സർക്കാറുകൾക്കും വരാൻ പോകുന്ന ഇൗ ഘോര വിപത്തിനെ യഥാവിധി ഉൾക്കൊള്ളുന്നതിൽ ദയനീയ പരാജയം സംഭവിച്ചു എന്നു പറയാതെ വയ്യ. ജനവും അധികാരികളും നേതാക്കളും കണ്ടറിയുന്നതിനു പകരം കൊണ്ടറിയുന്നവരായി മാറി. അതെ, പ്രതിരോധിക്കാൻ കഴിയുമായിരുന്ന രോഗാതുരതാ ഭൂതങ്ങളെ തുറന്നുവിട്ടു, പിന്നീടവയെ സംഹരിക്കാനായി
പരക്കംപായുന്ന ഒരു ജനത!!
വലിയ അളവിൽ ധനം കുത്തിയൊഴുകി വരുേമ്പാൾ, വരാൻപോകുന്ന അനേകം തലമുറകളുടെ ക്ഷേമം കൂടി കണക്കിലെടുത്തു വേണം അത് വിനിയോഗിക്കാനും നിക്ഷേപിക്കാനും എന്നും, അതിലുമപ്പുറം അത് വ്യക്തിയുടെയും സമൂഹത്തിെൻറയും സംയമനവും ജാഗ്രതയും മൂല്യബോധവും സാമൂഹിക വീക്ഷണവും നശിപ്പിച്ചുകൊണ്ടായിരിക്കരുത് എന്നും നമ്മുടെ രാഷ്ട്രീയ -മത -സാംസ്കാരിക നേതാക്കളാരും സമൂഹത്തെ ബോധവത്കരിച്ചില്ല.നാനാതരം ഭോഗാസക്തികൾക്കടിപ്പെട്ട് ധൈഷണികതയും സാമൂഹിക ബോധവും നഷ്ടപ്പെട്ട് ആതുരമായ ഒരു ജനതതിയെയും പരിസ്ഥിതിയെയുമാണ് നാം സൃഷ്ടിച്ചെടുത്തത്. ലളിതമായ ജീവിതവും ഉയർന്ന ചിന്തയും അവബോധവും എന്നതിനു പകരം, വിലകൂടിയ ജീവിതത്തെയും ആത്മീയ ദാരിദ്ര്യത്തെയുമാണ് നാം മാലയിട്ടു വരിച്ചത്. പലവിധ യാത്രകൾ നാം കണ്ടു. എന്നാണാവോ ഒരു ആരോഗ്യരക്ഷായാത്ര പാർട്ടിക്കാർ നടത്തുക.കലാപവും കാലുഷ്യവും ധാർഷ്ട്യവും വിതരണം ചെയ്ത് നാട്ടിലെ സമാധാനം കൂടുതൽ തകർക്കുവാൻ ശ്രമിക്കുന്നതിനു പകരം, പടിയും ഉമ്മറവും കടന്ന് അകത്തെത്തിയ അനാരോഗ്യത്തിെൻറ മൊത്ത വിതരണം നടത്തുന്ന, രോഗാതുരതകളുടെ മഹാ വ്യാളീ രൂപങ്ങൾക്കെതിരെയാകെട്ട നമ്മുടെ രാഷ്ട്രീയ -മത -സാമൂഹിക നേതാക്കളുടെ ഇനിയുള്ള കാലത്തെ പുറപ്പാടുകളും യുദ്ധങ്ങളും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story