Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ മഴ കനക്കും
cancel
Homechevron_rightNewschevron_rightKeralachevron_rightബംഗാൾ ഉൾക്കടലിൽ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ മഴ കനക്കും

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ അ​ടു​ത്ത 12 മ​ണി​ക്കൂ​റി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം രൂ​പം​കൊ​ള്ളു​മെ​ന്ന് സം​സ്ഥാ​ന കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ആ​ന്ധ്ര തീ​ര​ത്തി​ന​ടു​ത്ത് രൂ​പം​കൊ​ള്ളു​ന്ന ന്യൂ​ന​മ​ർ​ദ​ത്തിെൻറ സ​ഞ്ചാ​ര​പാ​ത നി​ർ​ണ​യി​ച്ചി​ട്ടി​ല്ല. എ​ങ്കി​ലും ന്യൂ​ന​മ​ർ​ദ​ത്തിെൻറ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ സ​ജീ​വ​മാ​യ​തോ​ടെ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​ന്ന് കാ​സ​ർ​കോ​ട് ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 24 മ​ണി​ക്കൂ​റി​ൽ 115.6 മി.​മീ​റ്റ​ർ മു​ത​ൽ 204.4 മി.​മീ​റ്റ​ർ വ​രെ മ​ഴ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ൾ യെ​ല്ലോ അ​ല​ർ​ട്ടി​ലാ​ണ്.

ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ളി​ൽ താ​ഴ്ന്ന​പ്ര​ദേ​ശ​ങ്ങ​ൾ, ന​ദീ​തീ​ര​ങ്ങ​ൾ, ഉ​രു​ൾ​പൊ​ട്ട​ൽ-​മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലു​ള്ള​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള രാ​ത്രി സ​ഞ്ചാ​രം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണം.

പൊ​ഴി​യൂ​ർ മു​ത​ൽ കാ​സ​ർ​കോ​ട് വ​രെ​യു​ള്ള തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ 2.5 മു​ത​ൽ 2.7 മീ​റ്റ​ർ വ​രെ ഉ‍യ​ര​ത്തി​ൽ തി​ര​മാ​ല​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര സ്ഥി​തി പ​ഠ​ന കേ​ന്ദ്രം അ​റി​യി​ച്ചു. ക​ട​ലാ​ക്ര​മ​ണ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ തീ​ര​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Heavy RainWeather Forecast
Next Story