വാറന്‍റിൽ ആളുമാറി അറസ്റ്റ് ഒഴിവാക്കണം -ഹൈകോടതി
text_fieldsകൊച്ചി: കോടതി പുറപ്പെടുവിക്കുന്ന അറസ്റ്റ് വാറന്‍റിൽ പരാമർശിക്കപ്പെടുന്നവരെ തന്നെയാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നതെന്ന് ഉറപ്പു വരുത്തണമെന്ന് ഹൈകോടതി. ഇക്കാര്യത്തിൽ ആവശ്യമായ നിർദേശങ്ങൾ നൽകാൻ ജസ്റ്റിസ് പി. ഗോപിനാഥ് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. ആളുമാറി അറസ്റ്റ് ചെയ്യുന്ന സംഭവങ്ങളുണ്ടാകുന്ന പശ്ചാത്തലത്തിലാണ് ഇതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേ കോടതി ഈ നിർദേശം പുറപ്പെടുവിച്ചത്.
2018ൽ തന്നെ ഇരവിപുരം പൊലീസ് പിടിച്ചുകൊണ്ടുപോയി സ്റ്റേഷനിൽ ബന്ദിയാക്കിയെന്ന് ആരോപിച്ച് കൊല്ലം സ്വദേശിനി ശാലറ്റ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
വിദേശത്ത് തൊഴിൽ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ കേസിൽ ഭർത്താവിനൊപ്പം പ്രതി ചേർക്കപ്പെട്ട തനിക്ക് ഹൈകോടതി മുൻകൂർ ജാമ്യം നൽകിയിരുന്നെന്നും ഇത് പരിഗണിക്കാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നുമായിരുന്നു ഹരജിക്കാരിയുടെ വാദം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും നഷ്ടപരിഹാരം അനുവദിക്കണമെന്നുമായിരുന്നു ഹരജിക്കാരിയുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.