പുതിയ ഐ.ടി നിയമം പാലിക്കാത്തതിന് കര്‍ശന നടപടി പാടില്ല -ഹൈകോടതി
text_fieldsകൊച്ചി: പുതിയ ഐ.ടി നിയമം പാലിക്കാത്തതിൻെറ പേരില്‍ കര്‍ശന നടപടികള്‍ പാടില്ലെന്ന് ഹൈകോടതി. നിയമം മാധ്യമങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തില്‍ കാരണമില്ലാതെ ഇടപെടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് അനിയന്ത്രിത അധികാരം നൽകുന്നതാണെന്ന് ചൂണ്ടിക്കാട്ടി ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ (എന്‍.ബി.എ) നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിൻെറ നിർദേശം.
ഹരജിയില്‍ കോടതി കേന്ദ്രസര്‍ക്കാറിൻെറ വിശദീകരണവും തേടി.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇൻറര്‍മീഡിയറി ഗൈഡ്‌ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍സ് 2021 എന്ന പേരിലുള്ള നിയമം ഭരണഘടയുടെ 14,19 (1) ജി അനുച്ഛേദത്തിൻെറയും 2000 ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിെൻറയും ലംഘനമാണെന്ന് ഹരജിയിൽ പറയുന്നു. ചില വ്യവസ്ഥകള്‍ പരാതി പരിഹാര സംവിധാനത്തിലൂടെ ഡിജിറ്റല്‍ ന്യൂസ് മീഡിയയുടെ ഉള്ളടക്കം നിയന്ത്രിക്കാൻ അധികാരം നൽകുന്നതാണ്. ഇത്തരം സംവിധാനങ്ങള്‍ ജുഡീഷ്യല്‍ അധികാരത്തിലേക്കുള്ള കടന്നുകയറ്റം കൂടിയാണ്.
നിയമത്തിൻെറ ഭാഗമായ കോഡ് ഓഫ് എത്തിക്‌സ് അനുസരിച്ചുള്ള പ്രോഗ്രാം കോഡ്, ഡിജിറ്റല്‍ ന്യൂസ് മീഡിയകള്‍ക്ക് ബാധകമാക്കിയിട്ടുണ്ടെങ്കിലും അവ്യക്തമായ വ്യവസ്ഥകളാണുള്ളതെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.