കാപ്പുകാട് പരിപാലന കേന്ദ്രത്തിലെ ആനക്ക് വിദഗ്ധ ചികിത്സ നൽകാൻ ഹൈകോടതി നിർദേശം
text_fieldsകൊച്ചി: തിരുവനന്തപുരത്തെ ആന കേന്ദ്രത്തിൽ പരിചരണമില്ലാതെ വലയുന്ന മനു എന്ന ആനക്ക് അടിയന്തര വിദഗ്ധ വൈദ്യസഹായത്തിന് ഹൈകോടതിയുടെ ഉത്തരവ്.
കാട്ടാക്കട കോട്ടൂർ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിൽ കഴിയുന്ന ആനയുടെ ദയനീയാവസ്ഥ സംബന്ധിച്ച മാധ്യമ വാർത്തകൾ പരിഗണിച്ചാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
ആനയുടെ പിൻകാലുകൾക്ക് ബലക്ഷയമുണ്ടെന്നും മുട്ടിനു വീക്കമുണ്ടെന്നും ഡോക്ടർമാർ അറിയിച്ചതായി സർക്കാർ വ്യക്തമാക്കി.
വിദഗ്ധ പരിശോധനക്കും മറ്റുമായി ഡോ. എൻ.വി.കെ. അഷ്റഫിനെ നിയോഗിക്കാനും കോടതി നിർദേശിച്ചു. കോടനാട് ആനപരിപാലന കേന്ദ്രം സന്ദർശിച്ച ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടി ഇവിടുത്തെ അഭിമന്യുവെന്ന ആനയുടെ സ്ഥിതി പരിതാപകരമാണെന്ന് ജഡ്ജിമാരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. കാഴ്ചക്കുറവമുള്ള ഇതിന് വിദഗ്ധ ചികിത്സ നൽകാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.