പെരിഞ്ഞനം നവാസ് വധക്കേസ്: പ്രതികളെ ഹൈകോടതി വെറുതെ വിട്ടു
text_fieldsകൊച്ചി: തൃശൂർ പെരിഞ്ഞനം നവാസ് വധക്കേസിൽ വിചാരണക്കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതികളെ ഹൈകോടതി വെറുതെ വിട്ടു. കയ്പമംഗലം പെരിഞ്ഞനം തളിയപ്പാടത്ത് നവാസിനെ ആളുമാറി കൊലപ്പെടുത്തിയെന്ന കേസിൽ ഇരിങ്ങാലക്കുട സെഷൻസ് കോടതി ശിക്ഷിച്ച റിേൻറാ, സലേഷ്, ബിഥുൻ, ജിക്സൺ, സി.പി.എം പ്രവർത്തകരായ നടക്കൽ ഉദയകുമാർ, കയ്പമംഗലം സ്വദേശി ഹബീബ്, ഡി.വൈ.എഫ്.ഐ നേതാക്കളായിരുന്ന സനീഷ്, റഫീഖ്, സുബൈർ എന്നിവരെയാണ് വെറുതെ വിട്ടത്.
വിചാരണക്കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
സി.പി.എം പെരിഞ്ഞനം ലോക്കൽ കമ്മിറ്റി സെക്രട്ടറി അടക്കമുള്ള പ്രതികൾ ബി.ജെ.പി പ്രവർത്തകൻ കല്ലാടൻ ഗിരീഷിനെ കൊലപ്പെടുത്താൻ എത്തിയതാണെന്നും ആളുമാറി നവാസിനെ കൊലപ്പെടുത്തിയെന്നുമായിരുന്നു കേസ്.
കേസിലെ ആദ്യ നാലു പ്രതികൾ ക്വട്ടേഷൻ സംഘാംഗങ്ങളും മറ്റുള്ളവർ സി.പി.എം പ്രവർത്തകരുമാണ്. തീരദേശത്ത് വർഷങ്ങളായി നിലനിന്ന സി.പി.എം -ബി.ജെ.പി സംഘർഷത്തിെൻറ തുടർച്ചയാണ് ആക്രമണമെന്നും നവാസ് ഇതിനിരയായതാണെന്നുമായിരുന്നു അന്വേഷണ സംഘത്തിെൻറ കണ്ടെത്തൽ.
എന്നാൽ, പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തിയാണ് ഹൈകോടതിയുടെ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.