ബന്ദിൻെറ വേഷം മാറ്റിയ രൂപമാണ് ഹർത്താലെന്ന് ഹൈകോടതി
text_fieldsെകാച്ചി: വർഷങ്ങൾക്കുമുേമ്പ നിരോധിച്ച ബന്ദിനെ രൂപം മാറ്റി അവതരിപ്പിച്ചതാണ് ഹർത്താലെന്നും പൊതുജനങ്ങളെ ബന്ദികളാക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിയന്ത്രിക്കാനാകാത്തത് സർക്കാറുകളുടെ വീഴ്ചയാണെന്നും ഹൈകോടതി. ഹർത്താൽ ധിക്കരിക്കുന്നവർക്ക് നേരിടേണ്ടി വരുക ആക്രമണമാണ്. ഹർത്താൽ ദിവസം ഒാഫിസോ കടകളോ തുറന്നുപ്രവർത്തിച്ചാൽ ഇവർ എല്ലാം നശിപ്പിക്കും.
ഹർത്താൽ എന്നതിന് നശിപ്പിക്കൽ എന്നാണ് അർഥം കൽപിച്ചിരിക്കുന്നതെന്നും കോടതി വിമർശിച്ചു. എൽ.ഡി.എഫ് നടത്തിയ പൊതുപണിമുടക്കിനോടനുബന്ധിച്ചുണ്ടായ കല്ലേറില്‍ കാഴ്ച നഷ്ടപ്പെട്ട ഡ്രൈവര്‍ക്ക് ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിൾ ബെഞ്ച് വിധി ശരിവെച്ചാണ് ഡിവിഷന് ബെഞ്ചിെൻറ നിരീക്ഷണം. സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാറും സംസ്ഥാന പൊലീസ് മേധാവിയും സമര്‍പ്പിച്ച അപ്പീല്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളി.
2005 ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മലയാളം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ഡ്രൈവറായ കളമശ്ശേരി തടത്തില്‍ ഹൗസില്‍ ചന്ദ്രബോസ് മിനി ലോറിയുമായി കണ്ണൂരില്‍ നിന്ന് കോഴിക്കോേട്ടക്ക് വരുന്നതിനിടെ കൊയിലാണ്ടിക്കുസമീപം തിരുവങ്ങൂരില്‍ കല്ലേറുണ്ടായി. ലോറിയുടെ ചില്ലുതകര്‍ത്ത കല്ല് ചന്ദ്രബോസിെൻറ വലതുകണ്ണില്‍ പതിച്ച് കാഴ്ച പൂർണമായും നഷ്ടപ്പെട്ടു.
തുടര്‍ന്നാണ് നഷ്ടപരിഹാരം തേടി ചന്ദ്രബോസ് ഹൈകോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാര്‍, സംസ്ഥാന പൊലീസ് മേധാവി, സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍ എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് ഹരജി സമര്‍പ്പിച്ചിരുന്നത്. 15 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.ചന്ദ്രബോസിന് ഏഴുലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട സിംഗിൾ ബെഞ്ച് ഇതിെൻറ 75 ശതമാനം സി.െഎ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍ എന്നിവരില്‍നിന്ന് വസൂലാക്കാവുന്നതാണെന്നും സംസ്ഥാന സര്‍ക്കാറും ഡി.ജി.പിയും മൂന്നുമാസത്തിനകം തുക നല്‍കണമെന്നും നിർദേശിച്ചു. സമയപരിധിക്കുള്ളില്‍ നല്‍കിയില്ലെങ്കില്‍ അപകടം നടന്ന ദിവസം മുതല്‍ ആറുശതമാനം പലിശകൂടി നല്‍കണം. ഈ വിധിക്കെതിരെയായിരുന്നു അപ്പീൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.