Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനോക്കുകൂലി...

നോക്കുകൂലി പിടിച്ചുപറി, ഇല്ലാതാക്കണം -​ഹൈകോടതി

text_fields
bookmark_border
നോക്കുകൂലി പിടിച്ചുപറി, ഇല്ലാതാക്കണം -​ഹൈകോടതി
cancel

കൊച്ചി: സംസ്​ഥാനത്തി​െൻറ പ്രതിഛായ തകർക്കുന്ന നോക്കുകൂലി സ​മ്പ്രദായം ഇല്ലാതാക്കണമെന്ന്​ ഹൈകോടതി. ചുമട്ടു തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങൾ നിലനിർത്തി തന്നെ ഇത്തരം പിടിച്ചുപറികൾക്കെതിരെ നടപടിയെടുക്കാം. എന്നിട്ടും എന്തുകൊണ്ട്​ സാധ്യമാകുന്നില്ലെന്ന്​ ജസ്​റ്റിസ്​ ദേവൻ രാമചന്ദ്രൻ ചോദിച്ചു. നോക്കുകൂലി നിരോധിച്ചിട്ടും കാര്യക്ഷമമായി നടപ്പാക്കാത്തതെ​ന്ത്​ കൊണ്ടാണ്​.

നോക്കുകൂലി തടയുന്നതിൽ എന്ത്​ നടപടികളാണ്​ സ്വീകരിച്ചതെന്ന്​ അറിയിക്കാൻ സംസ്ഥാന പൊലീസ് മേധാവിയെ കേസിൽ സ്വമേധയ കക്ഷിയാക്കിയശേഷം​ കോടതി നിർദേശം നൽകി. തൊഴിലാളി യൂനിയൻ അംഗങ്ങളിൽനിന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊല്ലം അഞ്ചൽ സ്വദേശി ടി.കെ. സുന്ദരേശൻ നൽകിയ ഹരജിയിലാണ്​ ഉത്തരവ്​.

ഹോട്ടലി​െൻറ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്​ സാധനങ്ങൾ ഇറക്കു​േമ്പാൾ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി യൂനിയനുകളിൽപെട്ട തൊഴിലാളികൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും വാഹനത്തിന് കേടുപാടുകൾ വരുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ്​ പൊലീസ്​ സംരക്ഷണം തേടി ഹരജി നൽകിയത്​. കൊല്ലം ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഹരജിയിൽ പറയുന്നു.

ഹരജി വീണ്ടും സെപ്​റ്റംബർ 10ന് പരിഗണിക്കാൻ മാറ്റി. അതുവരെ ഹരജിക്കാരനും നിർമാണ സ്​ഥലത്തെ തൊഴിലാളികൾക്കും ബുദ്ധിമുട്ടുകളുണ്ടാവുന്നില്ലെന്ന്​ ഉറപ്പുവരുത്തണമെന്നും നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala high courtNokku kooli
News Summary - kerala high court aganist Nokku kooli
Next Story