Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ ചികിത്സ...

കോവിഡ്​ ചികിത്സ കേന്ദ്രത്തിന്‍റെ വൈദ്യുതി ബില്ലട​ക്കണമെന്ന്​ കലക്ടറോട്​ ഹൈകോടതി

text_fields
bookmark_border
കോവിഡ്​ ചികിത്സ കേന്ദ്രത്തിന്‍റെ വൈദ്യുതി ബില്ലട​ക്കണമെന്ന്​ കലക്ടറോട്​ ഹൈകോടതി
cancel

കൊച്ചി: കോവിഡ് ബാധിതരുടെ പ്രാഥമിക ചികിത്സ കേന്ദ്രമായി ഏറ്റെടുത്ത കോളജിന്റെ ആ കാലയളവിലെ വൈദ്യുതി ബിൽ അടക്കാൻ കലക്ടർക്ക്​ ഹൈകോടതി നിർദേശം. പത്തനംതിട്ട മൗണ്ട് സിയോൺ കോളജ് ഓഫ് എൻജിനീയറിങ് നൽകിയ ഹരജിയിലാണ് ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ പത്തനംതിട്ട കലക്ടർക്ക്​ ജസ്റ്റിസ്​ വി.ജി. അരുൺ നിർദേശം നൽകിയത്​.

കോളജ് കെട്ടിടം ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്ററായി ഏറ്റെടുത്ത 2020 മേയ് 21 മുതൽ ഡിസംബർ 20വരെയുള്ള കാലയളവിലെ വൈദ്യുതി ബിൽ അടച്ചില്ലെന്നായിരുന്നു ഹരജിക്കാർ കോടതിയെ അറിയിച്ചത്​.

ഈ ആവശ്യമുന്നയിച്ച് കലക്ടർക്ക്​ അപേക്ഷ നൽകിയിട്ടും തീരുമാനമുണ്ടായില്ലെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. ഹരജി പരിഗണിക്കവെ ഏറ്റെടുത്ത കാലയളവിലെ വൈദ്യുതി ബിൽ അടക്കുമെന്ന് കലക്ടർ കോടതിയെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High Courtelectricity billCovid 19
News Summary - Kerala High Court asked the collector to pay the electricity bill of the Covid treatment center
Next Story