ചെന്നൈയിൽനിന്ന് എത്തി; ചീഫ് ജസ്റ്റിസ് ക്വാറൻറീനിൽ
text_fieldsകൊച്ചി: ചെന്നൈയിൽനിന്ന് മടങ്ങിയെത്തിയ ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ ഔദ്യോഗിക വസതിയിൽ ക്വാറൻറീനി ൽ പ്രവേശിച്ചു. ഏപ്രിൽ 25ന് സ്വദേശമായ ചെന്നൈയിലെ വേളാച്ചേരിയിൽനിന്ന് കൊച്ചിയിലെത്തിയ സാഹചര്യത്തിലാണ് 14 ദിവസ ത്തെ ക്വാറൻറീനിൽ പ്രവേശിച്ചത്.
ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ മാർച്ച് അവസാനമാണ് തമിഴ്നാട്ടിലേക്ക് മടങ്ങിയത്. സർവിസിൽനിന്ന് വിരമിക്കുന്ന ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീമിന് ഫുൾകോർട്ട് റഫറൻസിലൂടെ യാത്രയയപ്പ് നൽകാനാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. അന്തർ സംസ്ഥാന യാത്രയായതിനാൽ സർക്കാറിെൻറ മുൻകൂർ അനുമതി വാങ്ങിയിരുന്നു.
25ന് വൈകീട്ട് വാളയാറിൽ എത്തിയ ചീഫ് ജസ്റ്റിസിനെ ആരോഗ്യപ്രവർത്തകർ പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പുവരുത്തി. തുടർന്ന് പൊലീസ് അകമ്പടിയിൽ ശനിയാഴ്ച രാത്രി ഒൗദ്യോഗിക വസതിയിലെത്തുകയായിരുന്നു.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർ നിശ്ചിതദിവസം ക്വാറൻറീനിൽ കഴിയണമെന്നാണ് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രോട്ടോകോൾ. ക്വാറൻറീനിൽ കഴിയുന്ന കാര്യം ജില്ല ഭരണകൂടത്തെയും ആരോഗ്യവകുപ്പ് അധികൃതരെയും അറിയിച്ചിട്ടുണ്ട്. ഇൗ ദിവസങ്ങളിൽ രോഗബാധയുണ്ടോയെന്ന് അധികൃതർ നിരീക്ഷിക്കും.
ക്വാറൻറീനിലിരുന്നാകും വിഡിയോ കോൺഫറൻസ് മുഖേനയുള്ള യാത്രയയപ്പ് ചടങ്ങിൽ ചീഫ് ജസ്റ്റിസ് സംബന്ധിക്കുക. ചീഫ് ജസ്റ്റിസിനെ സ്വീകരിക്കാൻ പോയ േപഴ്സനൽ സ്റ്റാഫ് അംഗങ്ങളും ഗൺമാനും ക്വാറൻറീനിൽ പ്രവേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.