ഇന്നത്തെ പാലാരിവട്ടത്തെക്കാൾ ഭേദം പഴയതെന്ന് ഹൈകോടതി
text_fieldsകൊച്ചി: പകൽപോലും നരികൾ കറങ്ങിനടന്ന സ്ഥലമെന്ന അർഥത്തിൽ 'പകൽനരിവട്ടം' എന്ന് വിളിച്ചിരുന്ന പാലാരിവട്ടമാണ് ഇപ്പോഴത്തേതിനെക്കാൾ ഭേദമെന്ന് ഹൈകോടതി. പാലാരിവട്ടം മേൽപാലം നിർമാണ അഴിമതിയിൽ മുൻമന്ത്രി ഇബ്രാഹീംകുഞ്ഞിന്‍റെ ജാമ്യഹരജി പരിഗണിക്കുന്നതിനിടെയാണ് ഹൈകോടതിയുടെ പരാമർശം.
പകൽനരിവട്ടം എന്ന പേരിൽ നിന്നാണ് പാലാരിവട്ടമെന്ന പേരുണ്ടായത്. ഇപ്പോൾ നരികളല്ല, അഴിമതിക്കാരനായ നരന്മാരാണ് ഇവിടെ അലഞ്ഞു നടക്കുന്നതെന്ന് മലയാളികൾ സംശയിക്കുന്നതിൽ തെറ്റുകാണാനാവില്ല. അഴിമതിക്കാരായ നരന്മാരെക്കാൾ നല്ലത് നരികളാണെന്നും കോടതി അഭിപ്രായപ്പെട്ടു.
നീതിയുക്തവും പക്ഷപാതരഹിതവുമായ വിജിലൻസ് അന്വേഷണത്തിലൂടെ സത്യം കണ്ടെത്തണം. എന്നിട്ട് നരികളുമായി ബന്ധപ്പെട്ട പഴയ പേരുതന്നെ വീണ്ടെടുക്കണമെന്നും ഹൈകോടതി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.