Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്കൂളുകൾക്ക്​ സുരക്ഷിത...

സ്കൂളുകൾക്ക്​ സുരക്ഷിത കെട്ടിടവും മതിയായ സൗകര്യങ്ങളും അനിവാര്യം -ഹൈകോടതി

text_fields
bookmark_border
സ്കൂളുകൾക്ക്​ സുരക്ഷിത കെട്ടിടവും മതിയായ സൗകര്യങ്ങളും അനിവാര്യം -ഹൈകോടതി
cancel

കൊച്ചി: ​ഒന്നുമുതൽ ഏഴുവരെ ക്ലാസുകൾ മാത്രം നടത്തുന്ന സ്കൂളുകൾക്കും​ സുരക്ഷിതമായ കെട്ടിടസൗകര്യം അനിവാര്യമെന്ന്​ ഹൈകോടതി. വിദ്യാർഥികളുടെ ആരോഗ്യവും സുരക്ഷയും പൊതു ഉത്തരവാദിത്തമാണെന്ന ബോധ്യത്തോടെയുള്ള സൗകര്യങ്ങളും നടപടികളുമാണ്​ വേണ്ടത്​. അംഗീകാരമില്ലാത്ത സ്​കൂളുകൾക്കെതിരെ നടപടിയെടുക്കാൻ ഒരു തടസ്സവുമില്ലെന്നും ജസ്​റ്റിസ്​ അനു ശിവരാമൻ വ്യക്തമാക്കി.

അനുമതിയും കെട്ടിടസൗകര്യവുമില്ലാതെ പ്രവർത്തിക്കുന്ന എറണാകുളം തോപ്പുംപടി അരൂജാസ് ലിറ്റിൽ സ്​റ്റാർസ് സ്കൂൾ അടച്ചുപൂട്ടാൻ നടപടിയെടുക്കണമെന്ന ഉത്തരവിലാണ്​ സിംഗിൾ ബെഞ്ചി​െൻറ നിരീക്ഷണം. വിദ്യാഭ്യാസ ​െഡപ്യൂട്ടി ഡയറക്ടറുടെ 2017ലെ ഉത്തരവി​െൻറ അടിസ്ഥാനത്തിൽ സ്കൂൾ പൂട്ടണമെന്നാവശ്യപ്പെട്ട് മൂലംകുഴി സ്വദേശി കെ.എ. വിൻസെൻറ്​ സമർപ്പിച്ച ഹരജിയാണ്​ കോടതി തീർപ്പാക്കിയത്​.

അഫിലിയേഷൻ ഇല്ലാത്തതിനാൽ കഴിഞ്ഞ വർഷം ബുദ്ധിമുട്ടിലായ ഈ സ്​കൂളിലെ വിദ്യാർഥികൾക്ക്​ ഹൈകോടതി ഉത്തരവിനെത്തുടർന്നാണ്​​ പത്താംക്ലാസ് പരീക്ഷയെഴുതാൻ സാധിച്ചത്​. നിലവിൽ ഏഴാംക്ലാസ് വരെയാണുള്ളതെന്നാണ്​ സ്കൂൾ അധികൃതർ അറിയിച്ചത്​. എന്നാൽ, സ്കൂൾ കെട്ടിടത്തിൽ രണ്ടുനിലകൾ കൂട്ടിച്ചേർത്തത്​ നിർമാണാനുമതി ഇല്ലാതെയാണെന്ന്​ കോടതി വിലയിരുത്തി. സി.ബി.എസ്​.ഇ അഫിലിയേഷനും സംസ്ഥാന സർക്കാറി​െൻറ അനുമതിയു​മില്ല.

അഫിലിയേഷൻ ഇല്ലാത്ത സ്കൂളുകളിലെ കുട്ടികളെ അഫിലിയേറ്റഡ് സ്കൂളുകളിലൂടെ പരീക്ഷയെഴുതിക്കരുതെന്ന്​ മുൻ ഉത്തരവുകളുണ്ട്​. കൃത്യമായി നിയമവ്യവസ്ഥകൾ പാലിക്കാത്തപക്ഷം പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരം നഷ്​ടപ്പെടുമെന്ന്​ ഫുൾ ബെഞ്ച്​ ഉത്തരവിൽ പറയുന്നുണ്ട്​. ഈ സാഹചര്യത്തിൽ സ്​കൂളി​െൻറ പ്രവർത്തനം അനുവദിക്കാനാവില്ലെന്നും അടച്ചുപൂട്ടൽ ഉത്തരവിൽ തുടർനടപടി എടുക്കണമെന്നും കോടതി നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High CourtInfrastructureSchool
News Summary - Kerala High Court explain the Infrastructure in Schools
Next Story