കോവിഡിൽ മടങ്ങിയ പ്രവാസികൾക്ക് സഹായം: സർക്കാർ വാദങ്ങൾ പരിഗണിച്ച് ഹരജികൾ തീർപ്പാക്കി
text_fieldsകൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് ജോലിയുപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് നഷ്ടമായ ശമ്പളവും ആനുകൂല്യങ്ങളും ലഭ്യമാക്കാൻ നിയമ സഹായമടക്കം നടപടികൾ ആവശ്യപ്പെടുന്ന ഹരജികൾ ഹൈകോടതി തീർപ്പാക്കി. ഇന്ത്യൻ ഭരണഘടനയനുസരിച്ചും ലീഗൽ സർവിസ് അതോറിറ്റീസ് ആക്ട് പ്രകാരവും പൗരൻമാർക്ക് സൗജന്യ നിയമസഹായത്തിന് വ്യവസ്ഥയുണ്ടെങ്കിലും അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് പ്രവാസി ലീഗൽ സെല്ലും നിയമനടപടി സ്വീകരിക്കാനുള്ള സംവിധാനം എംബസികൾക്കുണ്ടെങ്കിലും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് കാട്ടി ഡൽഹി ആസ്ഥാനമായ േലായേഴ്സ് ബിയോണ്ട് ബോർഡേഴ്സും നൽകിയ ഹരജികളാണ് കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ വിശദീകരണത്തിെൻറ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തീർപ്പാക്കിയത്.
പ്രവാസികളുടെ ശമ്പളം, നഷ്ടപരിഹാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഗൾഫ് രാജ്യങ്ങളുമായി കരാറുണ്ടെന്നും നിയമസഹായം നൽകാൻ അഭിഭാഷക പാനലിെൻറ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നുമായിരുന്നു കേന്ദ്ര സർക്കാറിെൻറ വിശദീകരണം. സൗജന്യ നിയമസഹായവും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടും ഏർപ്പെടുത്തിയതായും കേന്ദ്രം അറിയിച്ചു.
പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വകുപ്പു തന്നെയുണ്ടെന്നും പരാതി പരിഹരിക്കാൻ വകുപ്പിെൻറ സഹായത്തോടെ നടപടിയെടുക്കാൻ കഴിയുമെന്നും സംസ്ഥാന സർക്കാറും വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.