Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭെൽ സം​സ്ഥാ​ന...

ഭെൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് കൈ​മാ​റാ​നു​ള്ള ന​ട​പ​ടി നാ​ലാ​ഴ്​​ച​ക്ക​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി

text_fields
bookmark_border
ഭെൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് കൈ​മാ​റാ​നു​ള്ള ന​ട​പ​ടി നാ​ലാ​ഴ്​​ച​ക്ക​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി
cancel

കൊ​ച്ചി: കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ കാ​സ​ർ​കോ​ട്ടെ ഭാ​ര​ത് ഹെ​വി ഇ​ല​ക്ട്രി​ക്ക​ൽ​സ് ലി​മി​റ്റ​ഡ് (ഭെ​ൽ) സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് കൈ​മാ​റാ​നു​ള്ള ന​ട​പ​ടി നാ​ലാ​ഴ്​​ച​ക്ക​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. മൂ​ന്ന്​ മാ​സ​ത്തി​ന​കം ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന 2020 ഒ​ക്ടോ​ബ​ർ 13ലെ ​കോ​ട​തി ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​ത്ത​തി​നെ​തി​രെ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യ കെ.​പി. മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് ന​ൽ​കി​യ കോ​ട​തി​യ​ല​ക്ഷ്യ​ഹ​ര​ജി​യി​ലാ​ണ്​ ഉ​ത്ത​ര​വ്.

കേ​ന്ദ്ര ഘ​ന​വ്യ​വ​സാ​യ സെ​ക്ര​ട്ട​റി​ക്കാ​ണ്​ കോ​ട​തി നി​ർ​ദേ​ശം. തു​ട​ർ​ന്ന്​ ഹ​ര​ജി മാ​ർ​ച്ച്​ 22ന്​ ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.ഭെ​ൽ ഇം.​എം.​എ​ൽ ക​മ്പ​നി​യു​ടെ ഒാ​ഹ​രി​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്​ കൈ​മാ​റു​ന്ന ന​ട​പ​ടി വൈ​കു​ന്ന​തി​നാ​ൽ ജീ​വ​ന​ക്കാ​ർ ശ​മ്പ​ളം​പോ​ലും ല​ഭി​ക്കാ​തെ ദു​രി​ത​ത്തി​ലാ​ണെ​ന്ന്​ ആ​രോ​പി​ച്ച്​ ഹ​ര​ജി​ക്കാ​ര​ന​ട​ക്കം ന​ൽ​കി​യ ഹ​ര​ജി​യി​ലാ​യി​രു​ന്നു ഒ​ക്​​ടോ​ബ​റി​ലെ ഉ​ത്ത​ര​വു​ണ്ടാ​യ​ത്.

ക​മ്പ​നി കൈ​മാ​റാ​ന്‍ ഇ​രു​സ​ര്‍ക്കാ​റും വ​ര്‍ഷ​ങ്ങ​ള്‍ക്കു​മു​മ്പ് തീ​രു​മാ​നി​ക്കു​ക​യും സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഏ​റ്റെ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വ് ഇ​റ​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും കേ​ന്ദ്ര ഘ​ന​വ്യ​വ​സാ​യ വ​കു​പ്പിെൻറ അ​ന്തി​മാ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ കൈ​മാ​റ്റം ന​ട​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് ഹ​ര​ജി​ക്കാ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High CourtBHEL
Next Story