നായെ അടിച്ചുകൊന്ന സംഭവം: സർക്കാർ സ്വീകരിച്ച നടപടികൾ 10 ദിവസത്തിനകം അറിയിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: തിരുവനന്തപുരം അടിമലത്തുറയിൽ നായെ അടിച്ചുകൊന്ന സംഭവത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് ഹൈകോടതി. 10 ദിവസത്തിനകം മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടത്.
സംസ്ഥാന ആനിമൽ വെൽഫെയർ ബോർഡിൻെറ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും ഹൈകോടതി ആവശ്യപ്പെട്ടു.
വിഴിഞ്ഞം അടിമലത്തുറയിൽ കഴിഞ്ഞ 28ന് രാവിലെയായിരുന്നു സംഭവം. അടിമലത്തുറ സ്വദേശി ക്രിസ്തുരാജെൻറ ലാബ് ഇനത്തിൽപെട്ട വളർത്തുനായെ ആണ് ഒരു സംഘം കൊന്നത്. കൊല്ലുന്ന രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അടിമലത്തുറ സ്വദേശികളായ സുനിൽ (22), ശിലുവയ്യൻ (20), പതിനേഴുകാരൻ എന്നിവർക്കെതിരെ കേസെടുത്തിരുന്നു.
മത്സ്യബന്ധന വള്ളത്തിനടിയിൽ വിശ്രമിക്കുകയായിരുന്ന നായെ സംഘം ചൂണ്ടയുടെ കൊളുത്തിൽ ബന്ധിച്ചശേഷം മരക്കഷണങ്ങൾ കൊണ്ട് ആക്രമിക്കുകയായിരുന്നു. അടിയേറ്റ് ചത്ത നായെ കടലിൽ വലിച്ചെറിയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.