ലക്ഷദ്വീപ് മുൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ഉത്തരവ്
text_fieldsകൊച്ചി: സാക്ഷിമൊഴിയിൽ കൃത്രിമം കാട്ടിയെന്ന ആരോപണത്തിൽ ലക്ഷദ്വീപിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായിരുന്ന കെ. ചെറിയ കോയക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ഹൈകോടതി ഉത്തരവ്.
അച്ചടക്ക നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്ന് കാണിച്ച് നോട്ടീസ് നൽകാൻ ഹൈകോടതി രജിസ്ട്രിക്ക് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദേശം നൽകി. അന്യായമായി സംഘം ചേരൽ കേസിൽ പ്രതികളായ ലക്ഷദ്വീപ് സ്വദേശി എം.പി. മുഹമ്മദ് നാസർ ഉൾപ്പെടെയുള്ളവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ഹരജിക്കാർക്കെതിരായ നടപടികൾ തടഞ്ഞ കോടതി, ഹരജി വീണ്ടും പരിഗണിക്കുന്ന ഡിസംബർ 12ന് നേരിട്ട് ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥനോട് നിർദേശിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.