പന്തീരാങ്കാവ് യു.എ.പി.എ കേസ്: ത്വാഹ ഉടൻ കീഴടങ്ങും, സുപ്രീം കോടതിയെ സമീപിച്ചേക്കും
text_fieldsകോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ ജാമ്യം റദ്ദാക്കിയ ത്വാഹ ഉടൻ കീഴടങ്ങും. അതുമായി ബന്ധപ്പെട്ട് കൊച്ചിയിലെ അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിലേക്ക് താഹയെ എത്തിച്ചു. കഴിഞ്ഞ ദിവസമാണ് ത്വാഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത്.
കൂട്ടുപ്രതിയായ അലൻ ശുഹൈബിന്റെ ജാമ്യം തുടരും. ത്വാഹ ഉടൻ കോടതിയിൽ കീഴടങ്ങണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എൻ.ഐ.എയുടെ അപ്പീലിലാണ് കോടതി ജാമ്യം റദ്ദാക്കിയത്. അതേസമയം വക്കീലുമായി ആലോചിച്ച ശേഷം നിയമപോരാട്ടം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ത്വാഹ പറഞ്ഞു. സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് വിവരം.
2019 നവംബര്‍ ഒന്നിന് രാത്രിയാണ് കോഴിക്കോട് പെരുമണ്ണ പാറമ്മൽ അങ്ങാടിക്കടുത്തു നിന്ന് വിദ്യാർഥികളായ ഒളവണ്ണ മൂർക്കനാട് ത്വാഹ ഫസൽ, തിരുവണ്ണൂർ പാലാട്ട് നഗർ അലൻ ശുഹൈബ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് മാവോവാദി അനുകൂല ലഘുലേഖ പിടിച്ചെടുത്തെന്നും വീട്ടിൽനിന്ന് ലഘുലേഖ, പുസ്തകങ്ങൾ, മൊബൈൽ ഫോൺ, ലാപ്ടോപ്, മെമ്മറി കാർഡ് എന്നിവ പിടിച്ചെടുത്തെന്നും പറഞ്ഞാണ് പന്തീരാങ്കാവ് പൊലീസ് യു.എ.പി.എ ചുമത്തിയത്.
കേന്ദ്ര ആഭ്യന്തര വകുപ്പിെൻറ റിപ്പോർട്ട് പ്രകാരം കേസ് പിന്നീട് എൻ.െഎ.എ ഏറ്റെടുത്തു. സി.പി.എം അംഗങ്ങളായവർക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ പാർട്ടി സൗത്ത് ഏരിയ കമ്മിറ്റി പ്രമേയം പാസാക്കിയതോടെ കേസ് രാഷ്ട്രീയ വിവാദമായി.
ആദ്യ ഘട്ടത്തിൽ ജില്ല നേതൃത്വം ഇവർക്കൊപ്പം നിൽക്കുകയും ധനമന്ത്രി ടി.എം. തോമസ് െഎസക് ഉൾപ്പെടെ നേതാക്കൾ വീട്ടിെലത്തി കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. പാർട്ടി ഭരിക്കുേമ്പാൾ കരിനിയമം സ്വന്തം അംഗങ്ങൾക്കെതിരെ ചുമത്തിയത് തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയുമായി.
പത്തുമാസത്തിനിപ്പുറം കഴിഞ്ഞ സെപ്റ്റംബര്‍ ഒമ്പതിനാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്. അന്ന് എൻ.ഐ.എ കോടതി അനുവദിച്ച ജാമ്യമാണ് ഇപ്പോൾ ഹൈകോടതി തിരുത്തിയിരിക്കുന്നത്. ത്വാഹയുടെ ജാമ്യം റദ്ദാക്കുകയും അലന്റെ ജാമ്യം തുടരാനനുവദിക്കുകയുമാണ് ഹൈകോടതി ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.