കേരള ഹൈകോടതി കളമശ്ശേരിയിലേക്ക് മാറ്റുന്നു; ഉന്നതതല സംഘം സ്ഥലം സന്ദർശിച്ചു
text_fieldsകൊച്ചി: കേരള ഹൈകോടതി നഗര മധ്യത്തിൽ നിന്നും കളമശേരി എച്ച്.എം.ടിയിലേക്ക് മാറ്റുന്നു. ഇതിൻ്റെ ഭാഗമായി പുതിയ മന്ദിരത്തിനായി പരിഗണനയിലുള്ള കളമശ്ശേരിയിലെ സ്ഥലം ഉന്നതതല സംഘം സന്ദർശിച്ചു. എച്ച്.എം.ടിക്ക് സമീപമാണ് പദ്ധതിക്കായി പരിഗണിക്കുന്ന സ്ഥലം. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ചീഫ് സെക്രട്ടറി വി.പി. ജോയി, നിയമ വകുപ്പ് സെക്രട്ടറി വി. ഹരിനായർ, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, ഹൈക്കോടതി രജിസ്ട്രാര്‍ (ജനറല്‍) പി. കൃഷ്ണകുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ജെസി ജോണ്‍, കണയന്നൂര്‍ തഹസില്‍ദാര്‍ രഞ്ജിത്ത് ജോര്‍ജ് തുടങ്ങിയവരാണ് സ്ഥലം സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നത്.
കൊച്ചിയിലെ ഗതാഗത കുരുക്കും പാർക്കിംഗ് സൗകര്യവും കണക്കിലെടുത്താണ് പുതിയ സ്ഥലം കണ്ടെത്തുന്നത്. എച്ച് എം ടിയുടെ 10 ഏക്കറാണ് ഇതിനായി ഏറ്റെടുക്കുക. 2007 ലാണ് പുതിയ കെട്ടിടത്തിൽ കോടതി പ്രവർത്തനമാരംഭിച്ചത്. നിലവിലെ കെട്ടിടത്തിന് ബലക്ഷയമുള്ളതായും റിപോർട്ട് വന്നിരുന്നു.
നിലവിലുള്ള കെട്ടിടം എട്ടു നിലയാണ്. എന്നാല്‍, പുതിയ കെട്ടിടത്തില്‍ പരമാവധി മൂന്നു നിലയേ ഉണ്ടാകൂ.നിര്‍ദ്ദിഷ്ട സമുച്ചയത്തിനൊപ്പം ജഡ്ജിമാര്‍ക്കു താമസിക്കാന്‍ ജുഡീഷ്യല്‍ റസിഡന്‍ഷ്യല്‍ കോംപ്‌ളക്‌സും വിഭാവനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.