അടിയന്തര കേസുകൾ പരിഗണിക്കാനുള്ള ഹൈേകാടതിയുടെ വീഡിയോ കോൺഫറൻസിങ മികച്ചത്
text_fieldsകൊച്ചി: ജഡ്ജിമാരും അഭിഭാഷകരും വീട്ടിലിരുന്നുതന്നെ അടിയന്തര സ്വഭാവമുള്ള കേസു കൾ പരിഗണിക്കുന്ന വിഡിയോ കോൺഫറൻസിങ് സംവിധാനത്തിൽ മികവ് തെളിയിച്ച് കേരള ഹൈകോടതി.
തിങ്കളാഴ്ച അനുഭവപ്പെട്ട ചെറിയ ആശയക്കുഴപ്പങ്ങളോ തടസ്സങ്ങളോ പോലും ഇല്ലാതെയാണ് ചൊവ്വാഴ്ച ഡിവിഷൻ ബെഞ്ചിെൻറ സിറ്റിങ് നടന്നത്. ചൊവ്വാഴ്ച അഞ്ചു കേസാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
2ജി കണക്ഷനിലും മികച്ച തരത്തിൽ പ്രവർത്തിക്കുമെന്നതിനാൽ സൂം ആപ്ലിക്കേഷനാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിലൂടെ നൂറോളം പേർക്ക് സിറ്റിങ്ങിൽ പങ്കെടുക്കാനാവും. കേരള-കർണാടക അതിർത്തി അടച്ചതുമായി ബന്ധപ്പെട്ട ഹരജിയിൽ കർണാടക അഡ്വക്കറ്റ് ജനറൽ ഉൾപ്പെടെ കോൺഫറൻസിങ് മുഖേന ഹാജരായി വാദിച്ചു.
ജാമ്യഹരജികളും റിമാൻഡ് അപേക്ഷകളും വിഡിയോ കോൺഫറൻസിങ് മുഖേന പരിഗണിക്കാൻ ഹൈകോടതി അനുമതി നൽകിയ സാഹചര്യത്തിൽ സെഷൻസ് കോടതികളും ഇതേതരത്തിൽ ഹരജികൾ പരിഗണിക്കും. കോടതി പരിഗണിക്കേണ്ട വിഷയം കുറിപ്പായി ഇ-മെയിൽ ചെയ്ത് മുൻകൂർ അനുമതി വാങ്ങണം. ഹരജി എപ്പോൾ പരിഗണിക്കുമെന്ന കാര്യം അനുമതി നൽകുന്ന മറുപടിയിലുണ്ടാകും. ഇതിൽ പറയുന്ന സമയത്താണ് അഭിഭാഷകൻ വിഡിയോ കോൺഫറൻസിങ് മുഖേന ഹാജരാകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.