'കോവാക്‌സിന് വിദേശത്ത് അംഗീകാരം ലഭിക്കാൻ എന്ത് ചെയ്തു?'; കേന്ദ്ര സർക്കാരിനോട് കേരള ഹൈക്കോടതി
text_fieldsജിദ്ദ: ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവാക്‌സിന് അന്തര്‍ദേശീയ അംഗീകാരം ലഭിക്കുന്നതിനായി എന്താണ് ചെയ്തതെന്ന് കേന്ദ്ര സര്‍ക്കാരിനോട് കേരള ഹൈക്കടോതി. ചീഫ് ജസ്റ്റീസ് എസ്. മണികുമാർ, ജസ്റ്റീസ് ഷാജി ചാലി എന്നിവരടങ്ങിയ ബെഞ്ചിേൻറതാണ് ഉത്തരവ്. വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനും മറ്റും, കോവിഡ് വാക്‌സിനേഷൻ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
എന്നാല്‍ 'കോവാക്‌സിൻ' എന്ന വാക്സിന് അന്താരാഷ്ട്ര അംഗീകാരം ലഭിക്കാത്ത സാഹചര്യത്തില്‍ ഈ വാക്‌സിനെടുത്തവര്‍ വിദേശ രാജ്യങ്ങളിലുള്ള വാക്‌സിന്‍ വീണ്ടും സ്വീകരിക്കേണ്ട സാഹചര്യമാണുള്ളതെന്ന് ഹരജിക്കാരായ ജിദ്ദയിലെ യുവ വ്യവസായി റഹീം പട്ടര്‍ക്കടവൻ, ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് വി.പി. മുസ്തഫ എന്നിവർക്ക് വേണ്ടി അഡ്വ. ഹാരിസ് ബീരാന്‍ കോടതിയെ ബോധിപ്പിച്ചു.
കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക തകരാറുകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നിവേദനം നല്‍കിയിട്ടും ഇതുവരെ പരിഗണിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. 'കോവീഷീല്‍ഡ്' വാക്‌സിന്‍ സ്വീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റില്‍ വാക്സിെൻറ ശരിയായതും പൂര്‍ണവുമായ പേര് രേഖപ്പെടുത്താന നിർദേശിക്കണം, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തണം, പ്രവാസികള്‍ക്ക് രണ്ടാം ഘട്ട വാക്‌സിന്‍ വേഗത്തില്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളും ഹരജിയിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യങ്ങളിലെല്ലാം കോടതിയുടെ ഇടപെടൽ ഉണ്ടാവുകയും ഇതിനോടകം തീരുമാനമുണ്ടാകുകയും ചെയ്തിട്ടുമുണ്ട്. എന്നാൽ കോവാക്സിൻ കുത്തിവെപ്പെടുത്ത പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹാരമാവാതെ നീണ്ടുപോവുകയാണ്. ഈ അവസരത്തിലാണ് കോടതിയുടെ ഇടപെടൽ. ഹരജി ജൂലൈ ആറിനു വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.