മാധ്യമങ്ങൾ അനിവാര്യം; പൊതുനിയന്ത്രണം സാധ്യമല്ലെന്ന് ഹൈകോടതി
text_fields
കൊച്ചി: മാധ്യമങ്ങളെ നിയന്ത്രിക്കാൻ മാർഗരേഖ ഉണ്ടാക്കണമെന്ന ഹരജി ഹൈകോടതി തള്ളി. ചേർത്തല സ്വദേശിയായ അഭിഭാഷകൻ നൽകിയ പൊതുതാൽപര്യഹരജിയാണ് മാധ്യമങ്ങൾക്ക് പൊതുനിയന്ത്രണം ഏർപ്പെടുത്താനോ മാർഗരേഖ കൊണ്ടുവരാനോ സാധ്യമല്ലെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്. മാധ്യമങ്ങൾ അഭിപ്രായസ്വാതന്ത്ര്യം ദുരുപയോഗിച്ച് ജുഡീഷ്യറി, സർക്കാർ, പൊലീസ്, രാഷ്ട്രീയനേതാക്കൾ തുടങ്ങിയവരുടെ പ്രതിച്ഛായ തകർക്കുകയാണെന്നായിരുന്നു ആരോപണം.
ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മാധ്യമങ്ങൾക്ക് മാർഗരേഖ നിശ്ചയിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. ഒാരോ കേസിെൻറയും സാഹചര്യം പരിഗണിച്ച് മാത്രമേ മാധ്യമനിയന്ത്രണം ഏർപ്പെടുത്താനാകൂെവന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.
ജനാധിപത്യത്തിെൻറ ഫലപ്രദമായ പ്രവർത്തനത്തിന് മാധ്യമങ്ങൾ അനിവാര്യമായതിനാലാണ് നാലാം തൂൺ എന്ന് വിശേഷിപ്പിക്കുന്നത്. മാധ്യമങ്ങെള തടഞ്ഞാൽ പൊതുപ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അറിയാനും മനസ്സിലാക്കാനും കഴിയാതെവരും.
ഇത് ജനാധിപത്യത്തെയും ഭരണത്തെയും അപകടത്തിലാക്കും. വസ്തുതകൾ മാത്രം പരിശോധിച്ചാണ് ജഡ്ജിമാർ കേസുകൾ തീരുമാനിക്കുന്നത്. വസ്തുതകളുടെ ഭാഗമല്ലാത്തിടത്തോളം മാധ്യമ റിപ്പോർട്ടുകൾ പരിഗണിക്കാറില്ല.
അതേസമയം, മാധ്യമങ്ങൾക്ക് സ്വയം നിയന്ത്രണത്തിലൂടെ ധാർമികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സംവിധാനമുണ്ടാകണമെന്ന് മദ്രാസ് ഹൈകോടതി ഉത്തരവ് പരാമർശിച്ച് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.