കൊല്ലത്ത് മാത്രമല്ല എല്ലാ ജില്ലകളിലും കെ.എം.എം.എൽ ഓക്സിജൻ എത്തിക്കണം; കലക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
text_fieldsകൊച്ചി: കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (കെ.എം.എം.എൽ) നിന്നുള്ള ഓക്സിജൻ എല്ലാ ജില്ലകളിലെയും ആശുപത്രികളിൽ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി. എല്ലാ ആഴ്ചയും അഞ്ച് ടൺ ഓക്സിജൻ കൊല്ലം ജില്ലയ്ക്ക് കെ.എം.എം.എൽ നൽകണമെന്ന കലക്ടറുടെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി നടപടി.
ഇത്തരമൊരു ഉത്തരവിറക്കാൻ കലക്ടർക്ക് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.ദുരന്ത നിവാരണ അതോറിറ്റി എല്ലാ ആശുപത്രികളിലെയും ഓക്സിജൻ ലഭ്യത ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
പ്രതിമാസം 200 ടൺ മെഡിക്കൽ ഓക്സിജൻ നിർമാണശേഷിയുള്ള പ്ലാൻറാണ് കെ.എം.എം.എല്ലിൽ ഉള്ളത്. 50 കോടി രൂപ ചെലവഴിച്ചാണ് ഇത്തരമൊരു പ്ലാൻറ് കെ.എം.എം.എൽ ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.