മെഡിക്കൽ പി.ജി: സ്വാശ്രയ വിദ്യാർഥികൾക്കും നിർബന്ധിത സേവനം ബാധകം –ഹൈകോടതി
text_fieldsകൊച്ചി: സ്വാശ്രയ മെഡിക്കൽ കോളജിൽ പി.ജി കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾ ഒരുവർഷത്തെ നിർബന്ധിത സേവനം ചെയ്യണമെന്ന് ഹൈകോടതി. േപ്രാസ്പെക്ടസ് പ്രകാരം ബോണ്ട് നൽകിയിട്ടുണ്ടെങ്കിൽ പാലിക്കാൻ ബാധ്യസ്ഥരാണെന്നും ജസ്റ്റിസ് പി.വി. ആശ വ്യക്തമാക്കി. ഒരുവർഷത്തെ സേവനത്തിന് തയാറാകാത്തതിെൻറ പേരിൽ സർട്ടിഫിക്കറ്റുകൾ തടഞ്ഞുെവച്ചു എന്നാരോപിച്ച് കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളജിലെ ഒരുകൂട്ടം പി.ജി വിദ്യാർഥികൾ നൽകിയ ഹരജി തള്ളിയാണ് ഉത്തരവ്. 2017-18 അധ്യയനവർഷത്തിലാണ് സ്റ്റേറ്റ് മെറിറ്റിൽ ഹരജിക്കാർക്ക് പി.ജി പ്രവേശനം ലഭിച്ചത്. ഇങ്ങനെ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് പി.ജി പഠനത്തിന് സൗകര്യം നൽകുന്നതിനുപകരമായി പഠിച്ച സ്ഥാപനത്തിൽതന്നെ ഒരുവർഷം സേവനം അനുഷ്ഠിക്കണമെന്ന് ബോണ്ട് ഒപ്പുവെക്കണമെന്ന് േപ്രാസ്പെക്ടസിലുണ്ട്.
എന്നാൽ, തങ്ങൾക്ക് 2019 ഡിസംബർ മുതൽ സ്റ്റൈപൻഡ് നൽകുന്നില്ലെന്നും ബോണ്ട് നിർബന്ധമാക്കിയത് ഗവ. മെഡിക്കൽ കോളജുകൾക്ക് മാത്രമാണെന്നും ഹരജിക്കാർ വാദിച്ചു. കോവിഡ് സാഹചര്യത്തിൽ ഇവരുടെ സേവനം ആവശ്യമുണ്ടെന്നും പി.ജി വിദ്യാർഥികളിലൊരാൾ ഇതിനകം ഒരുവർഷത്തെ സേവനം തുടങ്ങിയെന്നും കോളജ് അധികൃതർ ചൂണ്ടിക്കാട്ടി.
നിർബന്ധിത സേവനം ഗവ. കോളജുകൾക്കാണെന്ന വാദം തെളിയിക്കാൻ ഹരജിക്കാർക്ക് കഴിഞ്ഞില്ലെന്നും ഗവ., സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് പ്രത്യേക േപ്രാസ്പെക്ടസ് ഉണ്ടായിരുന്നില്ലെന്നും വിലയിരുത്തിയ കോടതി ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.