ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾ; കേന്ദ്രസർക്കാറിനോട് വിശദീകരണം തേടി ഹൈകോടതി
text_fieldsകൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി ഹൈകോടതി. കേന്ദ്ര സർക്കാർ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണം. വിവാദ ഉത്തരവുകള്‍ നയപരമായ വിഷയമാണെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.
ലക്ഷദ്വീപിലെ ജനങ്ങളുടെ പരമ്പരാഗത ജീവിതരീതിയും സംസ്കാരവും തകർക്കുന്ന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതു തടയണം എന്നാവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലി സമർപ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതി നിർദേശം.
അതേസമയം, അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി കേന്ദ്ര സര്‍ക്കാറും ലക്ഷദ്വീപ് ഭരണകൂടവും ഇക്കാര്യത്തില്‍ ആദ്യം വിശദീകരണം നല്‍കട്ടെയെന്ന് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.