കേരളം വീണ്ടും ഹെലികോപ്ടർ വാടകക്കെടുക്കുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾക്കായി സർക്കാർ വീണ്ടും ഹെലികോപ്ടർ വാടകക്കെടുക്കുന്നു. നേരത്തേ എടുത്തിരുന്ന ഹെലികോപ്ടറിന്റെ വാടക കാലാവധി അവസാനിച്ചതിനെ തുടർന്ന് പുതിയ കമ്പനിയുമായി കരാറിലേർപ്പെടാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.
പുതിയ കമ്പനിയെ കണ്ടെത്താൻ ടെൻഡർ വിളിക്കും. കേന്ദ്ര പൊതുമേഖല സ്ഥാപനവും ഹെലികോപ്ടർ സേവനദാതാവുമായ പവൻ ഹൻസ് ലിമിറ്റഡുമായി ആദ്യം സർക്കാർ കരാറിൽ ഏർപ്പെട്ടിരുന്നു. പ്രതിമാസം 1.60 കോടിയായിരുന്നു കരാർ തുക. ഇത് ഏറെ വിവാദമാവുകയും ചെയ്തു.
സാമ്പത്തിക സ്ഥിതി മോശമായ സംസ്ഥാനത്തിന് ഇതിന്‍റെ ആവശ്യമുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് വിവിധ കോണുകളിൽനിന്ന് ഉയർന്നത്.പിന്നീട് ഈ കരാർ റദ്ദാക്കി ഡൽഹി ആസ്ഥാനമായ ചിപ്സൻ ഏവിയേഷനുമായി 80 ലക്ഷം രൂപയുടെ കരാറിലൊപ്പിട്ടു. അതിന്‍റെയും കാലാവധി കഴിഞ്ഞു. മന്ത്രിസഭ തീരുമാനത്തിലൂടെ വിഷയം വീണ്ടും സജീവമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.