കേരള ഹൗസ് കേസ്: വി. ശിവദാസൻ ഉൾപ്പെടെ പത്തുപേരെ വെറുതെ വിട്ടു
text_fieldsന്യൂഡൽഹി: യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ ഡൽഹി കേരള ഹൗസില്‍വെച്ച് തടഞ്ഞതിനും കേരള ഹൗസിൽ അതിക്രമം നടത്തിയതിനും രജിസ്റ്റർചെയ്ത കേസിൽ രാജ്യസഭ എം.പി വി. ശിവദാസൻ ഉൾപ്പെടെ പത്തുപേരെ ഡൽഹി റൗസ് അവന്യൂ കോടതി വെറുതെ വിട്ടു.
2013ൽ സോളാർ സമരകാലത്ത് നടത്തിയ പ്രതിഷേധത്തിൽ കേരള ഹൗസ് തീവെച്ചു നശിപ്പിക്കാൻ ശ്രമിച്ചു എന്നതുൾെപ്പടെയുള്ള കുറ്റങ്ങളാണ് പൊലീസ് വി. ശിവദാസൻ, എസ്.എഫ്.ഐ നേതാവ് നിതീഷ് നാരായണൻ ഉൾെപ്പടെയുള്ളവർക്കെതിരെ ചുമത്തിയത്.
ആകെയുള്ള 24 പ്രതികളിൽ 14 പേരെ കണ്ടെത്താനാകാത്തതിനെ തുടർന്ന് പത്ത് പ്രതികളുടെ വിചാരണയാണ് പൂർത്തിയാക്കിയത്. കേസിൽ പരാതിക്കാരനായ കേരള ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ ഉൾെപ്പടെയുള്ള സാക്ഷികൾ കോടതി മുമ്പാകെ ഹാജരായെങ്കിലും പ്രതികളെ തിരിച്ചറിയാൻ കഴിയുന്നില്ലെന്നായിരുന്നു മൊഴി. സംഭവം നടക്കുമ്പോൾ കേരള ഹൗസ് റെസിഡന്റ് കമീഷണറായിരുന്നു ബിശ്വനാഥ് സിൻഹ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.