മനുഷ്യക്കടത്ത്: അന്വേഷണം കേരളത്തിന് പുറത്തേക്ക്
text_fieldsകൊച്ചി: മുനമ്പം മനുഷ്യക്കടത്ത് സംബന്ധിച്ച അന്വേഷണം കേരളത്തിന് പുറത്തേക്ക്. ഡൽ ഹി അടക്കമുള്ള നഗരങ്ങളിലേക്കാണ് അന്വേഷണം വ്യാപിപ്പിച്ചത്. ആസ്ട്രേലിയയിലേക്കുള ്ള അനധികൃത കുടിയേറ്റത്തിെൻറ ഇടനാഴിയായി അറിയപ്പെടുന്ന ക്രിസ്മസ് ദ്വീപിലേക്ക ാണ് മുനമ്പം ഹാർബർവഴി മത്സ്യബന്ധന ബോട്ടിൽ 43 അംഗ സംഘം പുറപ്പെട്ടതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. വിദേശത്തേക്ക് കടക്കാൻ ഡൽഹി അംബേദ്കർ കോളനിയിലെ സി, എച്ച് ബ്ലോക്കുകളിൽ താമസിക്കുന്ന 200ഒാളം ശ്രീലങ്കൻ തമിഴ് വംശജർ കേരളത്തിലേക്കും ചെന്നൈയിലേക്കും പോയിട്ടുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്നാണ് അന്വേഷണം ഡൽഹിയിലേക്കടക്കം വ്യാപിപ്പിച്ചത്.
സി.െഎ, എസ്.െഎ, എ.എസ്.െഎ എന്നിവരാണ് സംഘത്തിലുള്ളത്. ബാഗുകളിൽനിന്ന് കണ്ടെടുത്ത രേഖകൾ കേന്ദ്രീകരിച്ചും ഡൽഹിയിൽ അന്വേഷണം നടത്തും. ദീപക് എന്ന ഡൽഹി സ്വദേശി തമിഴ്നാട്ടിൽ ചികിത്സ തേടിയ രേഖകളും മറ്റ് മൂന്നുപേരുടെ ബോഡിങ് പാസുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ദീപക്കിന് മനുഷ്യക്കടത്തുമായി ബന്ധമുള്ളതായി സംശയമുണ്ട്.
അന്വേഷണപുരോഗതി വിലയിരുത്താൻ ചൊവ്വാഴ്ച എറണാകുളം റേഞ്ച് െഎ.ജി വിജയ് സാഖറെയുടെ സാന്നിധ്യത്തിൽ പൊലീസ്സംഘം ആലുവയിൽ യോഗം ചേർന്നു. മുനമ്പം ഉൾപ്പെടെ ഹാർബറുകളിൽ ദിനംപ്രതി നൂറുകണക്കിന് ബോട്ടുകൾ വന്നുപോകുന്നുണ്ടെങ്കിലും അധികൃതരുടെ കൈയിൽ കണക്കില്ല. ജില്ലയിൽ ഗ്രാമീണമേഖലയിലെ ഹാർബറുകളിൽ ജാഗ്രത പാലിക്കണമെന്ന ഇൻറലിജൻസ് നിർദേശം പൊലീസ് അവഗണിച്ചതാണ് മനുഷ്യക്കടത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്.
വിദേശത്തേക്ക് കടന്നവർ ചെറായിയിലും ചോറ്റാനിക്കരയിലും താമസിച്ച കേന്ദ്രങ്ങളിൽ പരിശോധന നടത്തിയ പൊലീസ്, സി.സി ടി.വി ദൃശ്യങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽനിന്ന് നിർണായകവിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. സംശയം തോന്നുന്ന ബോട്ടുകൾ തീരദേശസേനയും നാവികസേനയും പരിശോധിക്കുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട ബാഗുകളിലൊന്നിൽ കണ്ടെത്തിയ ആഭരണം സംഘത്തിലെ നവജാതശിശുവിന് സമ്മാനമായ ി ലഭിച്ചതാണെന്ന് പൊലീസ് പറയുന്നു.
ചോറ്റാനിക്കരയിലെ ആശുപത്രിയിൽ കുട്ടി പിറന്നതിന് പിന്നാലെ ചെറായിയിെല റിസോർട്ടിൽ സംഘം വിരുന്ന് സംഘടിപ്പിച്ചിരുന്നത്രേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.