അടുത്ത വര്‍ഷം മുതല്‍ ബജറ്റിനൊപ്പം കിഫ്ബിയുടെ വിവരങ്ങളും സമര്‍പ്പിക്കണമെന്ന് സ്പീക്കറുടെ റൂളിങ്
text_fieldsതിരുവനന്തപുരം: അടുത്ത വര്‍ഷം മുതല്‍ ബജറ്റിനൊപ്പം കിഫ്ബിയുടെ മുഴുവന്‍ വിവരങ്ങളും നിയമസഭയില്‍ സമര്‍പ്പിക്കണമെന്ന് സ്പീക്കറുടെ റൂളിങ്. ബജറ്റിനൊപ്പം കിഫ്ബിയുടെ വരവുചെലവ് കണക്കുകള്‍ നിയമപ്രകാരം നിയമസഭയില്‍ സമര്‍പ്പിക്കാത്ത ധനമന്ത്രിയുടെ നടപടിക്കെതിരെ എം. ഉമ്മര്‍ ഉന്നയിച്ച ക്രമപ്രശ്നത്തിലായിരുന്നു റൂളിങ്.
ബജറ്റില്‍ ഭീമമായ തുക കൈകാര്യം ചെയ്യുന്ന കിഫ്ബിയുടെ കണക്കുകള്‍ ബജറ്റിനൊപ്പം സഭയില്‍ സമര്‍പ്പിക്കാത്തത് ഭരണഘടനക്കും സഭ പാസാക്കിയ കിഫ്ബി നിയമത്തിനും വിരുദ്ധമാണെന്ന് ഉമ്മര്‍ ചൂണ്ടിക്കാട്ടി. ഇത് നിയമസഭയെ പരിഹസിക്കുന്നതിന് തുല്യമാണെന്നും ഗുരുതര ചട്ടലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സര്‍ക്കാറിന്‍െറയും ധനമന്ത്രിയുടെയും നടപടി നിയമലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
നിയമസഭയില്‍ സമര്‍പ്പിക്കാനുള്ള കിഫ്ബി രേഖകള്‍ തയാറായിട്ടില്ളെന്നും മാര്‍ച്ച് 31നുശേഷമേ ഓഡിറ്റിങ് നടപടി പൂര്‍ത്തിയാക്കി ചെലവ് അംഗീകരിക്കൂവെന്നും ധനമന്ത്രി തോമസ് ഐസക് വിശദീകരണം നല്‍കി. പുതിയ സംരംഭമായതിനാല്‍ പദ്ധതി നിര്‍വഹണച്ചെലവ് തയാറായിട്ടില്ളെന്നും ക്രമപ്രശ്നം നിലനില്‍ക്കില്ളെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, വിഷയം പ്രസക്തമാണെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ പ്രായോഗിക പ്രയാസമാണ് മന്ത്രി വിശദീകരിച്ചതെന്നും പുതിയ വ്യവസ്ഥയായതിനാല്‍ ഇത് അംഗീകരിക്കാവുന്നതാണെന്നും വ്യക്തമാക്കി. എന്നാല്‍, അടുത്ത വര്‍ഷം മുതല്‍ ബജറ്റിനൊപ്പംതന്നെ കിഫ്ബിയുടെ കണക്കുകള്‍ സംബന്ധിച്ച രേഖകള്‍ നിയമസഭയുടെ മുമ്പാകെ സമര്‍പ്പിക്കണമെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.