കേന്ദ്ര അവഗണനക്കെതിരായ ഡൽഹി സമരം: സ്റ്റാലിനെ ക്ഷണിച്ച് കേരളം
text_fieldsതിരുവനന്തപുരം: കേന്ദ്ര അവഗണനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കാനിരിക്കുന്ന സമരത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഔദ്യോഗികമായി ക്ഷണിച്ച് കേരളം.
പിണറായി വിജയന്റെ ക്ഷണപ്പത്രം വ്യവസായമന്ത്രി പി. രാജീവ് ചെന്നൈയിലെത്തി എം.കെ. സ്റ്റാലിന് കൈമാറി. ഫെബ്രുവരി എട്ടിന് നടക്കുന്ന സമരത്തിൽ കേരളത്തിൽ നിന്നുള്ള മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും. പ്രതിപക്ഷത്തെ ക്ഷണിച്ചിരുന്നെങ്കിലും ക്ഷണം നിരസിക്കുകയായിരുന്നു.
ധനപരമായി സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സർക്കാർ നയത്തെ യോജിച്ച് എതിർക്കേണ്ടതാണെന്ന് സ്റ്റാലിൻ പറഞ്ഞതായും സ്റ്റാലിൻ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നതായും മന്ത്രി പി. രാജീവ് പറഞ്ഞു.
വിഷയത്തിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയുടെ വിശദാംശങ്ങൾ സ്റ്റാലിനെ മന്ത്രി പി. രാജീവ് ധരിപ്പിച്ചു. കൂടിക്കാഴ്ചയിൽ തമിഴ്നാട് ധനമന്ത്രി തങ്കം തെന്നരസ്, തമിഴ്നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.