തുറമുഖ വികസന മേഖലയിൽ കേരളം അക്ഷയഖനി -മന്ത്രി ദേവർ കോവിൽ
text_fieldsമുംബൈ: കേരളത്തിലെ തുറമുഖ ചരക്കു നീക്കത്തിന്ന് അനന്തസാധ്യതകളാണെന്നും അതിനെ ഉപയോഗപ്പെടുത്താൻ നിക്ഷേപകർക്ക് വലിയ പ്രോത്സാഹനമാണ് കേരള സർക്കാർ നൽകുന്നതെന്നും സംസ്ഥാന തുറമുഖ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശത്തിനായി മുബൈയിലെത്തിയതായിരുന്നു മന്ത്രി.
കേരള ഹൗസിൽ ആച്ചി മുംബൈ സംഘടിപ്പിച്ച ബിസിനസ് കോൺക്ലേവ് മന്ത്രി ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ ലോക തുറമുഖ ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം ഗണനീയമാകുമെന്ന് അദ്ദേഹം പറഞ്ഞു.''''
റോറോ സർവീസ്, ഫെറി, ഡ്രൈഡോക്, മാരിടൈം ഇൻസ്റ്റിറ്റ്യൂഷൻ, മത്സ്യ സംസ്കരണ യൂനിറ്റ് എന്നീ രംഗത്ത് നിക്ഷേപത്തിന് സാധ്യതകളുണ്ട്. കേരള മാരിടൈം ബോർഡ് സി.ഇ.ഒ ടി.പി സലിംകുമാർ, അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.പി അൻവർ സാദത്ത്, ഷിപ്പിങ് ലോജിസ്റ്റിക് രംഗത്തെ പ്രഗൽഭരായ അജയ് തമ്പി, ഡോ. പ്രകാശ് ദിവാകരൻ, ഡോ. സുരേഷ് കുമാർ, കെ.ആർ ഗോപി, എം.കെ നവാസ്, പി.കെ സജ്ഞയ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.