സ്റ്റാർട്ട് അപ്: കേരളത്തിന് മികവ്
text_fieldsന്യൂഡൽഹി/തിരുവനന്തപുരം: യുവസംരംഭകരുടെ സ്റ്റാർട്ടപ്പുകൾക്ക് പറ്റിയ സാഹചര്യം രൂപപ്പെടുത്തുന്നതിൽ മികവു കാട്ടുന്ന സംസ്ഥാനങ്ങളിൽ കേരളവും. കേന്ദ്രസർക്കാറിനു കീഴിലെ വ്യവസായ-വ്യാപാര പ്രോത്സാഹന വകുപ്പാണ് സ്റ്റാർട്ടപ് സൗഹൃദ മികവിന് ഗുജറാത്ത്, കേരളം, കർണാടക, തമിഴ്നാട്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളെ തിരഞ്ഞെടുത്തത്.
ദേശീയ സ്റ്റാര്‍ട്ടപ് റാങ്കിങ്ങില്‍ കേരളത്തിന് ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്കാരമാണ് കേരളത്തിന് ലഭിച്ചത്. കഴിഞ്ഞ മൂന്നുതവണയായി ടോപ് പെര്‍ഫോമര്‍ പുരസ്കാരം കരസ്ഥമാക്കിയിരുന്നു. ദേശീയ സ്റ്റാര്‍ട്ടപ് ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.